പൂ​ട്ടി​ക്കി​ട​ക്കു​ന്ന ബി.​എ​സ്.​എ​സ് ഹാ​ൾ

ഹാളുകൾ അടച്ചു പൂട്ടി നഗരസഭ; നെട്ടോട്ടത്തിൽ നാട്ടുകാർ

മ​ട്ടാ​ഞ്ചേ​രി: ജ​ന​സാ​ന്ദ്ര​ത​യേ​റി​യ മ​ട്ടാ​ഞ്ചേ​രി പ്ര​ദേ​ശ​ത്ത് വി​വാ​ഹ​മ​ട​ക്ക​മു​ള്ള​വ ന​ട​ത്താ​ൻ ഹാ​ളു​ക​ളു​ടെ കു​റ​വ് മൂ​ലം ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ. മ​ട്ടാ​​​ഞ്ചേ​രി ബ​സാ​റി​നോ​ട് ചേ​ർ​ന്ന് പ​ഴ​യ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന്​ സ​മീ​പ​ത്തെ ബി.​എ​സ്.​എ​സ് ഹാ​ൾ, കെ.​എം.​എം ഹാ​ൾ എ​ന്നി​വ അ​ട​ച്ചു പൂ​ട്ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

ചെ​റി​യ തോ​തി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്ന ഹാ​ളു​ക​ളാ​ണ്​ അ​ട​ച്ച​ത്. ബി.​എ​സ്.​എ​സ് ഹാ​ൾ വി​ധ​വ​ക​ളു​ടെ പെ​ൺ മ​ക്ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നും മ​റ്റും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്ന​താ​ണ്. ഇ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​നി​ല കെ​ട്ടി​ടം ഈ ​ചു​റ്റു വ​ള​പ്പി​ൽ വ​ന്ന ശേ​ഷ​മാ​ണ് ഹാ​ളി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. ഈ ​കെ​ട്ടി​ട​വും ന​ഗ​ര​സ​ഭ അ​ട​ച്ചു പൂ​ട്ടി​യി​രി​ക്ക​യാ​ണ്.

ഏ​ഴ് വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ പൂ​ട്ടി​ക്കു​ട​ക്കു​ന്നു. ര​ണ്ടു ഹാ​ളു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ച്ചി മേ​ഖ​ല​യി​ലെ ന​ഗ​ര​സ​ഭ​യു​ടെ പ​ല ഹാ​ളു​ക​ളും ചി​ല വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ ഹാ​ളു​ക​ളു​ടെ​യും ബു​ക്കി​ങ് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ സു​താ​ര്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Municipality closes halls; locals despondent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.