കോട്ടയം: േകാട്ടയത്ത് രാത്രി നടത്തത്തിനിടെ വനിത കൗൺസിലർക്കുനേരെ മോശം പെരുമാറ്റം. കോട്ടയം നഗരമധ്യത്തിലെ സെൻട്രൽ ജങ്ഷന് സമീപത്തുവെച്ചാണ് കൗൺസിലറായ ഷീജ അനിലിനോട് ഓട്ടോ ഡ്രൈവർ മോശമായി സംസാരിച്ചത്. ഇവർക്കരികിലേക്ക് ഓട്ടോ ഓടിച്ചുെകാണ്ടുവന്നശേഷം േമാശം രീതിയിൽ സംസാരിക്കുകയായിരുന്നു. ഇവർ ഉടൻ വിസിൽ മുഴക്കിയെങ്കിലും പൊലീസോ വളൻറിയർമാരോ എത്തിയില്ല. ഇതിനിെട ഓട്ടോ ഡ്രൈവർ ഇരുട്ടിൽ മറഞ്ഞു. രണ്ടുപേരായിരുന്നു ഇവരുടെ സംഘത്തിൽ. പിന്നീട് ഇവർക്കൊപ്പം നഗരസഭ ചെയർപേഴ്സൻ അടക്കമുള്ളവർ ചേരുകയായിരുന്നു. മറ്റൊരു സംഘത്തിനും മോശം പെരുമാറ്റം നേരിടേണ്ടിവന്നു. ബൈക്കിലെത്തിയവർ ഇവർക്കുനേരെ ആക്രോശിച്ചു. വീട്ടിൽ പോകടിയെന്ന് പറഞ്ഞായിരുന്നു മദ്യപസംഘം അലറിയത്. ഇവർ അതിവേഗത്തിൽ പാഞ്ഞുപോകുകയും ചെയ്തു. കന്യാസ്ത്രീ അടക്കമുള്ളവരും ഇതിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.