പൗരത്വ ഭേദഗതി നിയമം ആർ.എസ്​.എസ്​ അജണ്ട -പി.ടി. തോമസ്

കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ആർ.എസ്.എസ് അജണ്ടയാണെന്ന് പി.ടി. തോമസ് എം.എൽ.എ. കെ.പി.സി.സി വിചാർ വിഭാഗും സാംസ്കാരിക സാഹിതിയും ചേർന്ന് നടത്തിയ ഭരണഘടന പ്രതിജ്ഞയും പ്രതിഷേധജ്വാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2025 ആർ.എസ്.എസിൻെറ ജൂബിലിവർഷത്തിൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന അജണ്ടയാണ് ഇതിൻെറ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വിചാർ വിഭാഗ് ജില്ല ചെയർമാൻ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. പ്രഫ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രി കെ. ബാബു, ഷരീഫ്, സാംസ്കാരിക സാഹിതി ചെയർമാൻ എച്ച്. വിൽഫ്രഡ്, പ്രഫ. ജസ്റ്റിൻ ജോർജ്, ടി.ഡി. സോണി, ബെന്നി നാനാട്ട്, പി.എസ്. നജീബ്, മോഹൻ ജി. വെൺപുഴശേരി, വൈക്കം ഷിബു, എരൂർ ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.