മൂവാറ്റുപുഴ: മംഗലാപുരത്ത് കര്‍ഫ്യൂ ലംഘിച്ച് പ്രകടനം നടത്തിയ സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, കര്‍ണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറി ടി.എം. ഹാരീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, മണ്ഡലം സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എ. നവാസ്, കെ.എ. സനീര്‍, എന്‍.പി. പോള്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.എം. നവാസ്, കെ.ബി. നിസാര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി.ജി. ശാന്ത, പി.വൈ. നൂറുദ്ദീന്‍, കെ.ബി. ബിനീഷ്‌കുമാര്‍, എന്‍.കെ. പുഷ്പ, വി.എം. നൗഷാദ്, സി.എം. ഷംസുദ്ദീന്‍, കെ.പി. അലികുഞ്ഞ്, പി.എസ്. ശ്രീശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം-EM MVPA IMG-20191221-WA0069 സി.പി.ഐ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.