കൊച്ചി: സി.ബി.എസ്.ഇയുടെ ബോർഡ് പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ മറ്റ് ക്ലാസുകൾക്ക് അവധി നൽകണമെന്ന സി.ബി.എസ്.ഇ നിർേദശത്തിനെതിരെ കേരള സി.ബി.എസ്.ഇ മാനേജ്മൻെറ്സ് അസോസിയേഷൻ നിവേദനം നൽകി. മറ്റ് ക്ലാസുകൾ നടന്നാൽ പരീക്ഷാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് സി.ബി.എസ്.ഇ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, നിർദേശം നടപ്പായാൽ താഴെയുള്ള ക്ലാസിലെ വിദ്യാർഥികൾക്ക് അധ്യയനദിനങ്ങൾ നഷ്ടമാവും. ഫെബ്രുവരിയോടെ പാഠ്യവിഷയങ്ങൾ തീർന്നില്ലെങ്കിൽ മാർച്ചിലെ പരീക്ഷകൾ അസാധ്യമാവുമെന്നും അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ നിവേദനത്തിൽ പറഞ്ഞു. സമരങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവ മൂലം ഇതിനകം ധാരാളം അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതിനാൽ ഫെബ്രുവരിയിലും മാർച്ചിലും ക്ലാസുകൾ നടത്താൻ അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.