കയാക്കിങ്​ ആൻഡ്​ കനോയിങ് മത്സരം:​ കേരള ടീമിനെ പ്രഖ്യാപിച്ചു

ആലപ്പുഴ: ഭോപാലിൽ 27 മുതല്‍ 30 വരെ നടക്കുന്ന 30ാമത് ദേശീയ കയാക്കിങ് ആൻഡ് കനോയിങ് മത്സരങ്ങള്‍ക്കുള്ള ആണ്‍-പെൺ ജൂനിയര്‍, സബ് ജൂനിയര്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. പെണ്‍കുട്ടികള്‍: മേഘ പ്രദീപ്, അക്ഷയ സുനില്‍, അമീഷ പ്രമോദ്, അലീന ബിജു, ഷെറിന്‍ മേരി തോമസ്, ഗംഗാദേവി, അനുശ്രീ, സാന്ദ്ര, ജി. പാര്‍വതി, ജിന്‍സി ജോര്‍ജ്, ശ്രീലക്ഷ്മി ജയപ്രകാശ്. ആണ്‍കുട്ടികള്‍: റിച്ചാര്‍ഡ് ജയ്‌സണ്‍, ടി. ഹരികൃഷ്ണന്‍, ആദര്‍ശ് കൃഷ്ണന്‍കുട്ടി, എസ്. ഉണ്ണിക്കുട്ടന്‍, സുബിന്‍ സണ്ണി, ഡോണ്‍ കെ. ബെന്നി, ആദര്‍ശ് ബിജു, ആദര്‍ശ് പി. അനില്‍കുമാര്‍, കൃഷ്ണദാസ്, അഖില്‍ പ്രസാദ്, അഖില്‍, ഹര്‍ജിത്ത് ബേബി, ടി.എം. ശരത്, അമല്‍ അലി, അരുണ്‍ ചിത്രന്‍, വൈ. ആരോമല്‍. അംഗ്‌രേജ് സിങ് (കോച്ച്, സായി ആലപ്പുഴ), സജികുമാര്‍ (കോച്ച്, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം), ജയേഷ് ബാബു (മാനേജര്‍, കേരള കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്‍), എസ്. സുലഭ (ലേഡീ മാനേജര്‍, കേരള കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്‍). സായി ആലപ്പുഴയുടെ 16 കായികതാരങ്ങളും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍ തിരുവനന്തപുരത്തിൻെറ ഒമ്പത് കായികതാരങ്ങളും വാട്ടര്‍ ക്യൂന്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് സൻെററിൻെറ രണ്ട് കായികതാരങ്ങളുമാണ് ടീമംഗങ്ങള്‍. 24ന് ടീം പുറപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.