അമൽ പബ്ലിക് സ്​കൂൾ വാർഷികം

ആലുവ: ചാലക്കൽ 'ഇനാറ– 2019' നടൻ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു. അമൽ ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ പി.കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സ്കൂൾ ലീഡർ ഫർഹ ഫാത്തിമ സ്വാഗതവും പ്രിൻസിപ്പൽ റസിയ ചാലക്കൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ട്രസ്‌റ്റ് മാനേജർ എം.എ. മൂസ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ടി.എ. അബ്‌ദുൽ ജലീൽ നന്ദിപറഞ്ഞു. സി.ബി.എസ്.ഇ സ്‌റ്റേറ്റ് കലോത്സവത്തിൽ അറബിക് പദ്യപാരായണത്തിൽ ഒന്നാംസമ്മാനം നേടിയ ഫഹ്മിദ സിറീനെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. അക്കാദമിക് കോൺഫറൻസ് സമാപിച്ചു ആലുവ: അസ്ഹറുല്‍ ഉലൂം കോളജിലെ ഡിപ്പാര്‍ട്മൻെറ് ഓഫ് ഇസ്‌ലാമിക് സ്‌റ്റഡീസും എസ്.ഐ.ഒ അസ്ഹര്‍ ഏരിയയും ചേർന്ന് അക്കാദമിക് സ്‌കൂള്‍ ഓണ്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജുറിസ്പ്രുഡന്‍സ് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്തു. മൂന്ന് സെഷനുകളിലായി ഇസ്‌ലാമിക ദൈവശാസ്ത്ര-കര്‍മശാസ്ത്ര വിഷയങ്ങള്‍ക്ക് പുറമെ ആരോഗ്യ-രാഷ്‌ട്രീയ-നിയമ-മനഃശാസ്ത്ര മേഖലകളില്‍നിന്ന് ഡോ. അമീര്‍ ഹസന്‍, ടി.എച്ച്. െസയ്ത് മുഹമ്മദ്, സ്വാലിഹ് നിസാമി പുതുപൊന്നാനി, അബ്‌ദുല്‍ റഹ്മാന്‍ ഇരിക്കൂര്‍, കെ.എസ്. ഷെമീര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡിപ്പാര്‍ട്മൻെറ് ഓഫ് ഇസ്‌ലാമിക് സ്‌റ്റഡീസ് തലവന്‍ ഉമര്‍ നദ്‌വി അധ്യക്ഷതവഹിച്ചു. എസ്.ഐ.ഒ അസ്ഹര്‍ ഏരിയ പ്രസിഡൻറ് മുനീര്‍ മുഹമ്മദ് സ്വാഗതവും പോഗ്രാം കണ്‍വീനര്‍ ഇഹ്‌സാന്‍ അന്‍സാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.