ആലുവ: എടയപ്പുറം മുസ്‌ലിം ജമാഅത്തും ദാറുൽ ഹുദാ യൂനിവേഴ്സിറ്റി ഒന്നാം വർഷ ബിരുദ വിദ്യാർഥികളും ചേർന്ന് എടയപ്പുറം ഇ.എം.ജെ.ഡി ഹാളിൽ സംഘടിപ്പിച്ച സമാപിച്ചു. വനിതകൾക്കായി ബോധവത്കരണ ക്ലാസും മദ്റസ വിദ്യാർഥികൾക്കായി സൗഹൃദ ക്ലാസും ഇസ്‌ലാമിക് എക്സിബിഷനും മഹല്ല് സർവേയും നടത്തി. സമാപന സെഷൻ എടയപ്പുറം മഹല്ല് ചീഫ് ഇമാം അശ്റഫ് ഹുദവി ഉദ്ഘാടനം ചെയ്തു. മൻസൂർ ഹുദവി അധ്യക്ഷത വഹിച്ചു. എടയപ്പുറം ജമാഅത്ത് പ്രസിഡൻറ് വി.കെ. മുഹമ്മദ് ഹാജി, സെക്രട്ടറി കെ.എ. അബ്‌ദുൽ കരീം, കൺവീനർ ടി.എ. ബഷീർ, മുസ്‌ലിം വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വി.എം. നാസർ, നൗഷാദ് കൈപ്പാലത്തിൽ, കെ.പി. നാസർ, മുഹമ്മദ് ലിഫി എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ കഥാപ്രസംഗം, ഗസൽ, ശഹലേ ഇശ്ഖ് എന്നിവ അവതരിപ്പിച്ചു. ജീവനക്കാരും അധ്യാപകരും പണിമുടക്ക് നോട്ടീസ് നൽകി ആലുവ: ജനുവരി എട്ടിന് നടത്തുന്ന ദേശീയ പണിമുടക്കിൻെറ നോട്ടീസ് ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഭാരവാഹികൾ ആലുവ തഹസിൽദാർക്ക് നൽകി. ഇതിൻെറ ഭാഗമായി ആലുവ മിനി സിവിൽ സ്‌റ്റേഷനിൽ ജീവനക്കാരുടെ പ്രകടനവും പൊതുയോഗവും നടത്തി. കെ.എസ്.ടി.എ സംസ്‌ഥാന കമ്മിറ്റി അംഗം ടി.വി. പീറ്റർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എൻ.ബി. മനോജ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ കെ.വി. ബെന്നി (കെ.എസ്.ടി.എ), വി.പി. മാർക്കോസ് (എ.കെ.പി.സി.ടി.എ), എസ്.എ.എം. കമാൽ (എൻ.ജി.ഒ യൂനിയൻ), കെ.എ. ഷാജിമോൻ (കെ.ജി.ഒ.എ), എൻ.കെ. സുജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.