അങ്കമാലി: പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി മേഖല കമ്മിറ്റിയും എ.പി. കുര്യൻ സ്മാരക ലൈബ്രറിയും ചേർന്ന് 'ആക്രമണത്തെ പ്രതിരോധിക്കാം സ്ത്രീ ശാക്തീകരണത്തിലൂടെ' വിഷയത്തിൽ സംഘടിപ്പിച്ചു. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിനെതിരെ സെറിൻ മ്യൂസിക് ബാൻഡ് ഒരുക്കിയ മാനിഷാദ ദൃശ്യ മ്യൂസിക് ആൽബത്തിൻെറ പ്രകാശനവും ഉണ്ടായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ എ.പി. കുര്യൻ പഠനകേന്ദ്രം ചെയർമാൻ കെ.കെ. ഷിബുവിന് നൽകി ആൽബം പ്രകാശനം ചെയ്തു. മ്യൂസിക് ആൽബത്തിൻെറ നിർമാണവും അണിയറ പ്രവർത്തകരുമായ മാത്യു ജോൺ, എം.ജെ. പോൾ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ.പി. റെജീഷ് അധ്യക്ഷത വഹിച്ചു. പു.ക.സ സെക്രട്ടറി ഷാജി യോഹന്നാൻ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.ആർ. കുമാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.