ബോണറ്റ് നമ്പർ വിഷയത്തിൽ സംയുക്ത ട്രേഡ് യൂനിയനിൽ കൊഴിഞ്ഞുപോക്ക്

ആലുവ: ഓട്ടോറിക്ഷകളുടെ . നഗരത്തിലെ അംഗീകൃത ഓട്ടോകൾക്ക് ബോണറ്റ് നമ്പർ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയതാണ് യൂന ിയനോട് (കോഓഡിനേഷൻ കമ്മിറ്റി) തൊഴിലാളികൾക്ക് അകൽച്ചവരാൻ ഇടയാക്കിയത്. ബോണറ്റ് നമ്പർ നൽകുന്നതിൽ കാലതാമസം വരുത്തി തൊഴിലാളികളെ വഞ്ചിച്ച സംയുക്ത ട്രേഡ് യൂനിയൻ (കോഓഡിനേഷൻ കമ്മിറ്റി) നേതാക്കളോടുള്ള പ്രതിഷേധത്തിൻെറ ഫലമായി വിവിധ സംഘടനയിലുണ്ടായിരുന്ന തൊഴിലാളികൾ പല സ്‌റ്റാൻഡുകളിലും സംയുക്ത വേദിയിൽപെട്ട അതത് യൂനിയനുകളിൽനിന്ന് പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. മെട്രോ സ്‌റ്റേഷന് മുന്നിലും പരിസരത്തും അനധികൃത ഓട്ടോകൾക്ക് സ്‌റ്റാൻഡ്‌ രൂപവത്കരിക്കാൻ മുന്നിൽ നിന്ന ചില യൂനിയൻ നേതാക്കളെ അംഗീകൃത തൊഴിലാളികൾ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബോണറ്റ് നമ്പർ വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ യൂനിയനുകൾ വിട്ട തൊഴിലാളികൾ ചേർന്ന് ബൈപാസ് സ്‌റ്റാൻഡിൽ കോൺഗ്രസ് എ വിഭാഗത്തിൻെറ നിയന്ത്രണത്തിെല കേരള സ്‌റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയൻ (ഐ.എൻ.ടി.യു.സി) യൂനിറ്റ് രൂപവത്കരിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. ബോണറ്റ് നമ്പർ എന്ന ആവശ്യം ഉടൻ ബന്ധപ്പെട്ടവർ അംഗീകരിച്ചുതരണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖല വാർക്കിങ് പ്രസിഡൻറ് ബാബു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ ഞറളക്കാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഫാസിൽ ഹുസൈൻ, എം.എ.കെ. നജീബ് എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea51 intuc കോൺഗ്രസ് എ വിഭാഗത്തിൻെറ നിയന്ത്രണത്തിെല കേരള സ്‌റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയൻ (ഐ.എൻ.ടി.യു.സി) യൂനിറ്റ് കെ.കെ. ജിന്നാസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.