ശബരിമല: സേവനകേന്ദ്രങ്ങളുമായി വെൺമണി വെൻസെക്ക്​

ചെങ്ങന്നൂർ: ശബരിമല തീർഥാടകർക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ വിവിധ വകുപ്പുകളുടെ സേവനകേന്ദ്രങ്ങൾ ഒരുക്കുന്നത് വെൺമണി വെൻസെക്കാണ്. വെൻസെക്ക് ചെയർമാൻ കോശി സാമുവലിന് നഗരസഭ ചെയർമാൻ കെ. ഷിബു രാജൻ നൽകിയ അപേക്ഷയെത്തുടർന്നാണ് അഞ്ച് സേവനകേന്ദ്രവും ഇവർ സൗജന്യമായി നിർമിച്ചുനൽകുന്നത്. നഗരസഭ, പൊലീസ്, കെ.എസ്.ആർ.ടി.സി, ജില്ല ആശുപത്രി, ദേവസ്വം ബോർഡ് എന്നിവർക്കുള്ള സേവനകേന്ദ്രങ്ങളാണ് ശബരിമല സീസൺ കാലത്തേക്ക് സൗജന്യമായി നിർമിച്ചുനൽകുക. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നടപടി വേണം -ഡി.ൈവ.എഫ്.െഎ കായംകുളം: നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ്, ബ്ലേഡ്മാഫിയ, ക്വേട്ടഷൻ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് ഡി.ൈവ.എഫ്.െഎ ഏരിയ സെക്രട്ടറി െഎ. റഫീഖും ആക്ടിങ് പ്രസിഡൻറ് കെ. അനീഷ്കുമാറും ആവശ്യപ്പെട്ടു. വിഷയത്തിൽ ഡി.വൈ.എഫ്.െഎയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.