മണ്ണഞ്ചേരി: ഫർണിച്ചർ നിർമാതാക്കൾക്കും വിൽപനക്കാർക്കും വനംവകുപ്പിൽനിന്ന് ലഭിക്കേണ്ട ലൈസൻസ് ഉൾപ്പെടെ രേഖകൾ ക ാലതാമസമില്ലാതെ കിട്ടാൻ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി കെ. രാജു. ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചൻറ്സ് വെൽഫെയർ അസോസിയേഷൻ (ഫുമ്മ) സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവർഷംകൊണ്ട് ഒരുലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന സംഘടനയുടെ പദ്ധതിക്ക് ആവശ്യമായ തൈകൾ വനം വകുപ്പ് സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. ഒരുവർഷംകൊണ്ട് ഒരുലക്ഷം വൃക്ഷത്തൈ പദ്ധതിയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ടോമി പുലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ടാക്സ് കൺസൽട്ടൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എൻ പുരം ശിവകുമാർ, കെ.വി. ജാഫർ, സബിൽ രാജ്, ഷാജി മൻഹർ, ജേക്കബ് ജോൺ, വെങ്കിട്ട രാമയ്യർ, ബൈജു രാജേന്ദ്രൻ, എം.എം. മുസ്തഫ, റാഫി പി. ദേവസി, ഷാജഹാൻ എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും. വൈകീട്ട് 3.30ന് പൊതുസമ്മേളനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ഫുമ്മ സാമൂഹികക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.