എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷ ഫലം 2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എൽഎൽ.എം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നവംബർ 12 വരെ അപേക്ഷിക്കാം. ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 23 വരെ നൽകാം കോട്ടയം: എം.ജി സർവകലാശാല പെൻഷണർമാരുടെ 2019ലെ ലൈഫ് സർട്ടിഫിക്കറ്റ് www.jeevanpramaan.gov.in എന്ന വെബ്‌സൈറ്റിലൂടെ നവംബർ ഒന്നുമുതൽ 23 വരെ സമർപ്പിക്കാം. ജീവൻ പ്രമാണ് സൈറ്റ് ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനിൽ നൽകാൻ സാധിക്കാത്താർക്ക് സർവകലാശാല വെബ്‌സൈറ്റിൽനിന്ന് ഫോറം ഡൗൺലോഡ് ചെയ്തും സമർപ്പിക്കാവുന്നതാണ്. ഐ.ബി.പി.എസ് പരീക്ഷ പരിശീലനം കോട്ടയം: വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി ഐ.ബി.പി.എസ് നടത്തുന്ന മത്സര പരീക്ഷക്കൾക്കുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലശാല എംപ്ലോയ്മൻെറ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 0481-2731025. സി.എസ്.ഐ ആർ/യു.ജി.സി നെറ്റ് പരീക്ഷ പരിശീലനം കോട്ടയം: എം.ജി സർവകലാശാല എംപ്ലോയ്മൻെറ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സയൻസ് വിഷയങ്ങൾക്കുള്ള യു.ജി.സി-നെറ്റ്/ ജെ.ആർ.എഫ് പരീക്ഷയുടെ (പാർട്ട് എ) സൗജന്യ പരിശീലന ക്ലാസ് നവംബർ മൂന്നിന് ആരംഭിക്കും. ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 0481-2731025.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.