വാളയാര്‍ കേസ് പുനരന്വേഷിക്കണം -വിമൻ ജസ്​റ്റിസ് മൂവ്മെൻറ്​

വാളയാര്‍ കേസ് പുനരന്വേഷിക്കണം -വിമൻ ജസ്റ്റിസ് മൂവ്മൻെറ് ആലപ്പുഴ: വാളയാര്‍ സഹോദരിമാരുടെ കൊലക്കേസ് പുനരന്വേഷി ക്കണമെന്നും കൊലപാതകികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ച പൊലീസിലും പ്രൊസിക്യൂഷനിലും ഉണ്ടായ ഉന്നത രാഷ്ട്രീയ ഇടപെടലുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വനിത വിഭാഗമായ വിമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല കമ്മിറ്റി വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷനിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സുഭദ്രാമ്മ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഭരണകക്ഷിയായ സി.പി.എമ്മുമായി ബന്ധമുള്ളവരാണ് കുറ്റവാളികള്‍ എന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. കൊലചെയ്യപ്പെട്ട ഒമ്പതും 12ഉം പ്രായമുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ വിശദീകരണം നല്‍കിയത് ആഭ്യന്തര വകുപ്പ് കുറ്റവാളികളെ അകമഴിഞ്ഞു സഹായിക്കുന്നതിൻെറ തെളിവാണ്. പോക്‌സോ കേസിലെ പ്രതികള്‍ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍തന്നെ കോടതിയില്‍ ഹാജരായത് ഞെട്ടിപ്പിക്കുന്നതാണെന്നും സുഭദ്രാമ്മ തോട്ടപ്പള്ളി പറഞ്ഞു. ജില്ല സെക്രട്ടറി സലീന നിസാർ, ബീന നാസർ, സരസ്വതി പുന്നപ്ര, സുനീറ മജീദ്, മെഹർഷിഫ പാണാവള്ളി എന്നിവർ സംസാരിച്ചു. സാംസ്കാരിക നായകർക്ക് പേന വാങ്ങാൻ മണിയോർഡർ അയച്ച് യുവമോർച്ച ചാരുംമൂട്: വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ നാവ് തുറക്കാത്ത കേരളത്തിലെ സാംസ്കാരിക നായകർക്ക് പേന വാങ്ങാൻ 10 രൂപ മണിയോർഡർ അയച്ച് മാവേലിക്കര യുവമോർച്ചയുടെ പ്രതിഷേധം. സാംസ്‌കാരിക, സാഹിത്യ, സിനിമ മേഖലയിലെ പത്തുപേർക്കാണ് യുവമോർച്ച മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയോഡർ അയച്ചത്. ജില്ല ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, സെക്രട്ടറി ശ്യാം കൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡൻറ് പീയുഷ് ചാരുംമൂട്, സെക്രട്ടറി സതീഷ് വഴിപാടി, കമ്മിറ്റി അംഗങ്ങളായ സന്തോഷ് ചത്തിയറ, വിഷ്ണു, വിനോദ്, ഗംഗപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.