നഗരങ്ങളിൽ മുനിസിപ്പൽ പൊലീസ്​ സംവിധാനം: ​ൈഹകോടതി സർക്കാർ നിലപാട്​ തേടി

െകാച്ചി: വിദേശരാജ്യങ്ങളിലേതുപോലെ സംസ്ഥാനത്ത് മുനിസിപ്പൽ പൊലീസ് സംവിധാനമുണ്ടാക്കുന്നത് സംബന്ധിച്ച് ഹൈകോ ടതി സർക്കാറിൻെറ നിലപാട് തേടി. നഗരങ്ങളിലെ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനം, ഗതാഗതം, മലിനീകരണം തുടങ്ങിയവ സംബന്ധിച്ച നിയമലംഘനങ്ങൾ പരിശോധിക്കാനും ശിക്ഷാനടപടികൾ സ്വീകരിക്കാനും അധികാരമുള്ള മുനിസിപ്പൽ പൊലീസ് സംവിധാനം വിദേശരാജ്യങ്ങളിലുണ്ട്. ഇവിടെ ഹെൽത്ത് ഇൻസ്പെക്ടർമാക്കാണ് നഗരത്തിലെ കടകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ചുമതലയുള്ളത്. ഇവർക്ക് നിയമലംഘനങ്ങൾ പൂർണമായി കണ്ടെത്താനാവില്ല. ഈ സാഹചര്യത്തിൽ മുനിസിപ്പൽ പൊലീസ് സംവിധാനവുമായി ബന്ധപ്പെട്ട് സർക്കാറിന് എന്ത് ചെയ്യാനാവുമെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. കൊച്ചി നഗരത്തിൽ ചില മേഖലകളിൽ തെരുവ് കച്ചവടം നിരോധിച്ച നഗരസഭയുടെ തീരുമാനത്തിന് കാരണം എന്താണെന്നും ടൗൺ വെൻഡിങ് കമ്മിറ്റി തയാറാക്കിയ തെരുവ് കച്ചവടക്കാരുടെ പട്ടിക നഗരസഭ നിരസിച്ചോയെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.