നിർമാതാവ്​ ഭീഷണിപ്പെടുത്തിയതായി നടൻ ഷെയ്​ൻ നിഗം

കൊച്ചി: സിനിമ നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കിയതായും ആക്ഷേപിച്ചതായും നടൻ ഷെയ്ൻ നിഗം. ഗുഡ്വിൽ എൻറർടെയിൻമൻെറ് നിർമിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ൻ നിഗം. ചിത്രത്തിൻെറ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ കുർബാനിക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടർന്ന് വെയിലിൻെറ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിർമാതാവ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ നിഗം പറയുന്നു. രണ്ടു ചിത്രങ്ങളിലുമായി മൂന്നു ഗെറ്റപ്പുകളിലാണ് ഷെയ്ൻ നിഗം എത്തുന്നത്. ഇതിൽ വെയിലിൽ മുടി നീട്ടി വളർത്തി എത്തുന്നുണ്ട്. കുർബാനിയിലെ കഥാപാത്രത്തിനായി പിറകിലെ മുടി വെയിലിൻെറ ഒന്നാം ഷെഡ്യൂളിന് ശേഷം അൽപം മാറ്റി. ഇത് വെയിലിൻെറ ഷൂട്ടിങ് മുടക്കാനാണെന്ന് തെറ്റിദ്ധരിച്ചാണ് നിർമാതാവ് ഭീഷണി മുഴക്കിയതെന്നും ഷെയ്ൻ നിഗം പറയുന്നു. വെയിലിനായി ഒന്നാം ഷെഡ്യൂൾ 20 ദിവസമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, 16 ദിവസത്തിനുള്ളിൽ ഷൂട്ടിങ് പൂർത്തിയാക്കി സന്തോഷത്തോടെയാണ് കുർബാനിയുെട സെറ്റിലേക്ക് േപായത്. നവംബർ 15ന് ശേഷമാണ് വെയിലിൻെറ രണ്ടം ഷെഡ്യൂൾ. അപ്പോഴേക്കും പരിഹരിക്കാവുന്ന ഗെറ്റപ്പ് മാറ്റാത്തതിൻെറ പേരിൽ ആക്ഷേപവും ഭീഷണിയും നടത്തിയതിനെതിരെ താര സംഘടനയായ അമ്മക്ക് പരാതി നൽകിയതായും അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടതായും ഷെയ്ൻ നിഗം പറഞ്ഞു. പൊലീസിനെ സമീപിക്കാനാണ് തീരുമാനമെന്നും ഷെയ്ൻ നിഗം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.