കേരളത്തിൽ വികസന മുന്നേറ്റമുണ്ടാക്കിയത്​ യു.ഡി.എഫ്​ -എ.കെ. ആൻറണി

അരൂർ: അരൂരിലും ചേർത്തലയിലും ഉൾപ്പെടെ കേരളത്തിൽ വികസന മുന്നേറ്റമുണ്ടാക്കിയത് യു.ഡി.എഫ് മന്ത്രിസഭകളുടെ കാലത്ത ാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറണി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ ജനവികാരമായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്ന് കുത്തിയതോട് പാട്ടുകുളങ്ങരയിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.എമ്മിൻെറ കൊലപാതക രാഷ്ട്രീയത്തിലും അക്രമത്തിലും അഴിമതി ഭരണത്തിലും ജനങ്ങൾ ഭയപ്പെടുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിൽ വന്ന പിണറായി സർക്കാർ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരെയും രാഷ്ട്രീയമായി പ്രതികരിക്കുന്നവരെയും വെട്ടിക്കൊലപ്പെടുത്തുകയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരും. അരൂരിൽ സി.പി.എം ഇലക്ഷൻ കമ്മിറ്റിയുടെ ചുക്കാൻ പിടിക്കുന്നത് കണ്ണൂരിലെ പി. ജയരാജൻ ആണ്. ഇദ്ദേഹത്തിൻെറ നേതൃത്വത്തിൽ ജനങ്ങളെ ഭയപ്പെടുത്തി വോട്ട് നേടാനുള്ള കുതന്ത്രങ്ങളാണ് നടത്തുന്നെതന്ന് ആൻറണി ആരോപിച്ചു. പി.ടി. തോമസ് എം.എൽ.എ, പ്രഫ. കെ.വി. തോമസ്, എം. ലിജു, എം. മുരളി, സി.ആർ. ജയപ്രകാശ്, ഡോ. നെടുമുടി ഹരികുമാർ, കെ. ഉമേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.