എടവനക്കാട്: വൈപ്പിൻ ഉപജില്ല പ്രവൃത്തിപരിചയ മേളയും ശാസ്േത്രാത്സവവും സമാപിച്ചു. സമാപനസമ്മേളനം മനാഫ് മാനേഴത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എൻ.കെ. മുഹമ്മദ് അയ്യൂബ് അധ്യക്ഷത വഹിച്ചു. വൈപ്പിൻ എ.ഇ.ഒ ബിന്ദു, വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ എന്നിവർ സംസാരിച്ചു. 500 തരം വിഭവങ്ങളുമായി ഭക്ഷ്യമേള എടവനക്കാട്: അന്താരാഷ്ട്ര ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. പഴയകാലത്തേതും പുതിയ കാലത്തേതും ഉൾപ്പെടെ അഞ്ഞൂറിനുമേൽ ഭക്ഷ്യവിഭവങ്ങളാണ് കുട്ടികൾ പ്രദർശനത്തിനൊരുക്കിയത്. സസ്യവിഭവങ്ങൾക്കുപുറമെ സസ്യേതരവിഭവങ്ങളും വൈവിധ്യമാർന്ന നാടൻ വിഭവങ്ങളും ഭക്ഷ്യമേളയിൽ അണിനിരന്നു. കടൽവിഭവമായ കൊഞ്ച്, വലിയ മീനുകൾ, ഇറച്ചി തുടങ്ങിയവയും അവിയൽ, പച്ചടി, തോരൻ, നാടൻ ഇലക്കറികൾ, പലഹാരങ്ങൾ തുടങ്ങിയവയുമായിരുന്നു പ്രധാന വിഭവങ്ങൾ. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയും മലയാള വിഭാഗം അധ്യാപകരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക എ.കെ. ശ്രീകല ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ആൻറണി സാബു, റിട്ട. അധ്യാപിക എം. ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.