ആലുവ-പറവൂർ റൂട്ടിൽ രാത്രിയാത്രയില്ല

പറവൂർ: കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം ഒാടുന്ന ആലുവ-പറവൂർ റൂട്ടിൽ രാത്രിയാത്രക്കാർക്ക് അധികൃതരുടെ ഇരുട്ടടി. വർഷങ് ങളായി പറവൂർ ഡിപ്പോയിൽനിന്ന് ആലുവക്ക് സർവിസ് നടത്തിയിരുന്ന ബസ് നിർത്തലാക്കി. രാത്രി 10.15ന് പറവൂരിൽനിന്ന് പുറപ്പെടുന്ന ബസ് 11.15ന് ആലുവയിൽനിന്ന് തിരികെ പറവൂരിലേക്കും സർവിസ് നടത്തിയിരുന്നു. ഈ ബസാണ് മുന്നറിയിപ്പില്ലാതെ മാസങ്ങൾക്കുമുമ്പ് നിർത്തിയത്. ചുരുക്കത്തിൽ 9.15ന് ശേഷം പറവൂരിൽനിന്ന് ആലുവക്ക് ബസില്ല. പറവൂരിൽനിന്നുള്ള ബസ് നിർത്തിയതിൻെറ ദുരിതം ആലുവയിൽനിന്നുള്ള യാത്രക്കാരും അനുഭവിക്കുകയാണ്. ആലുവയിൽനിന്ന് 11.15ന് പറവൂർക്ക് പുറപ്പെട്ടിരുന്ന ബസ് നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമായിരുന്നു. ഇത് ഇല്ലാതായതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലാകുന്നത്. ട്രെയിനിൽ ദൂരദിക്കുകളിൽ പോയി വരുന്നവരും മറ്റും പിറ്റേന്ന് പുലർച്ചവരെ സ്റ്റാൻഡിൽ ബസ് കാത്തിരിക്കേണ്ടിവരുന്നു. ചിലരാകട്ടെ, അമിതചാർജ് നൽകി ഓട്ടോകളെയും മറ്റും ആശ്രയിക്കും. എന്നാൽ, സാധാരണക്കാർക്ക് ഇത് ദിവസവും താങ്ങാനാകില്ല. പുലർച്ച നാലരക്കാണ് ആലുവയിൽനിന്ന് പറവൂർക്കുള്ള ആദ്യ സർവിസ്. നിറയെ യാത്രക്കാരുമായാണ് ഇത് പുറപ്പെടുന്നത്. വർഷങ്ങൾക്കുമുമ്പ് രാത്രി 1.15നും ആലുവയിൽനിന്ന് പറവൂർക്ക് ബസുണ്ടായിരുന്നു. ഇത് നിർത്തലാക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. യാത്രക്കാർ പരിമിതമാണന്ന വാദം ഉന്നയിച്ചാണ് പറവൂർ ഡിപ്പോ രാത്രി സർവിസ് നിർത്തലാക്കിയത്. സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ അധികൃതരെ സമീപിെച്ചങ്കിലും ഫലമുണ്ടായില്ല. ട്രെയിൻ മാർഗം ദീർഘദൂരങ്ങളിലേക്ക് പുറപ്പെടുന്നതിന് പറവൂർ ഭാഗത്തുള്ളവർ ആശ്രയിച്ചിരുന്നത് ഈ ബസാണ്. രാത്രി വിവിധ സ്ഥാപനങ്ങിൽ ജോലിക്ക് പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചുരുക്കത്തിൽ ഈ ദേശസാത്കൃത പാതയിൽ ആലുവയിലും പറവൂരും യാത്രക്കാർ വഴിയാധാരമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.