കരിമുകൾ: പശു ഫാമിൽ കയറിയ തെരുവുനായയെ എയർഗൺ ഉപയോഗിച്ചു വെടി വെച്ചു കൊന്ന സംഭവത്തിൽ രണ്ടു പേർക്കെതിരെ അമ്പലമേട് പൊലീസ് കേസെടുത്തു പുറ്റുമാനൂർ പന്നിക്കുഴിക്ക് സമീപം താമസിക്കുന്ന പീറ്റർ, സജി എന്നിവർക്കെതിരെയാണ് നടപടി.
ശനിയാഴ്ച്ച 11.30നാണ് സംഭവം. പീറ്ററിന്റെ ഉടമസ്ഥതയിലുള്ള പശു ഫാമിൽ കയറിയ നായയെ എയർഗൺ ഉപയോഗിച്ചു വെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ നായ ഓടി രണ്ടു കിലോമീറ്ററിലധികം അകലെയുള്ള വേളൂർ ചെങ്ങനാട്ട് കവലക്ക് സമീപത്തെ വീടിനു പിന്നിൽ ചത്തു കിടന്നു. നായ ചത്തു കിടക്കുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.