ആക്​ഷൻ കൗൺസിൽ ജനജാഗ്രത സമ്മേളനം

പറവൂർ: ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലം നിർമാണത്തിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചെട്ടിക്കാട് കെ.എൽ.സ ി.എയുടെയും യുവജന സമിതിയുടെയും നേതൃത്വത്തിൽ ജനജാഗ്രതസമ്മേളനം നടത്തി. ചെട്ടിക്കാട് സൻെറ് ആൻറണീസ് പള്ളി വികാരി ഫാ. ബിനു മുക്കത്ത് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ കൺവീനർ ജിൽജോ പാണ്ടിപ്പിള്ളി അധ്യക്ഷത വഹിച്ചു. മൂത്തകുന്നം എച്ച്.എം.ഡി.പി സഭ മാനേജർ കെ.വി. മോഹനൻ, എച്ച്.എം.ഡി.വൈ മാനേജർ ഉണ്ണികൃഷ്ണൻ പകിടിയിൽ, മനോജ് മാസ്റ്റർ, ജോയ് ഗോതുരുത്ത്, അലക്സ് താളൂപാടത്ത്, കൊട്ടുവള്ളിക്കാട് എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി ഇ.കെ.സാനു, ജോസി കുഴുവേലി എന്നിവർ സംസാരിച്ചു. 2010 നവംബർ 21നാണ് ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലം നിർമാണത്തിന് ഭരണാനുമതി ലഭിച്ചത്. നബാർഡിൻെറ സാമ്പത്തിക സഹായത്തോടെ തുറമുഖ വകുപ്പിനായിരുന്നു നിർമാണച്ചുമതല. 2013 മാർച്ച് 31നകം പാലം നിർമാണം പൂർത്തിയാക്കണമെന്നും നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ടെൻഡർ വിളിച്ച് 2011 ജൂണിൽ കരാർ ഒപ്പുെവച്ചു. എന്നാൽ, കരാറുകാരന് പാലത്തിനും അപ്രോച്ചിനുംവേണ്ടി സ്ഥലം ഏറ്റെടുത്ത് നൽകാൻ കഴിയാതെ വന്നതോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞില്ല. തുടർന്ന് 2012 മാർച്ച് 22ന് നിർമാണക്കരാർ സർക്കാർ റദ്ദ് ചെയ്തു. ഇതിനിടെ വടക്കേക്കര പഞ്ചായത്തിൽ പുഴകളും കായലും ഡ്രഡ്ജ് ചെയ്ത് ലഭിച്ച മണൽ വിൽപന നടത്തിയ തുക പാലം നിർമാണത്തിന് ഉപയോഗിക്കാമെന്ന് സംസ്ഥാന പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കി. അതിനായി പാലം നിർമാണത്തിന് സ്ഥലം അക്വയർ ചെയ്ത് തിട്ടപ്പെടുത്തി. പിന്നീട് 2013 ആഗസ്റ്റിൽ സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി തഹസിൽദാർക്ക് അപേക്ഷ നൽകി. നിർഭാഗ്യവശാൽ സ്ഥലം ഏറ്റെടുക്കൽ നടപടി ആറുവർഷം കഴിഞ്ഞിട്ടും ഒച്ചുവേഗതയിലാണ് നടക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ പ്രതിഷേധസമ്മേളനം നടത്തിയത്. കുടിവെള്ളവിതരണം തടസ്സപ്പെടും പറവൂർ: കേരള വാട്ടർ അതോറിറ്റിയുടെ തോന്ന്യകാവ് പ്രദേശത്ത് മെയിൻ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നത് രാത്രിയും തുടരുന്നതിനാൽ വ്യാഴാഴ്ചയും കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് പറവൂർ സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.