ദുരിതം സമ്മാനിച്ച് പൊലീസ്

മട്ടാഞ്ചേരി: നെതർലൻഡ്സ് രാജാവും രാജ്ഞിയും മട്ടാഞ്ചേരിയിൽ എത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ മോക് ഡ്രില്ലിൽ വലഞ്ഞ് നാട്ടുകാർ. തോപ്പുംപടി മുതൽ ഫോർട്ട്കൊച്ചി- മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ അനുഭവിച്ച ദുരിതം വിവരണാതീതമാണ്. കനത്ത മഴയും മൂടിക്കിടക്കുന്ന അന്തരീക്ഷവും ദുരിതത്തിൻെറ രൂക്ഷത കൂട്ടി. ജോലി കഴിഞ്ഞുവന്ന സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാരും വിദ്യാർഥികളുമാണ് ഏറെ കഷ്ടപ്പെട്ടത്. ബസുകൾ പ്യാരി ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിച്ചുവിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രധാന റോഡിലേക്കുള്ള ഇടവഴികൾ പൊലീസ് ബ്ലോക്ക് ചെയ്തതോടെ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖല ഒന്നാകെ ഗതാഗതക്കുരുക്കിലായി. ഫിസിയോ തെറപ്പിസ്റ്റ് നിയമനം കളമശ്ശേരി: ഗവ.മെഡിക്കൽ കോളജിൽ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ഫിസിയോ തെറപ്പിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു/ ഗവ. അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി ഇൻ ഫിസിയോതെറപ്പി കോഴ്സ്, കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയം. പ്രായം:18-40. 23ന് രാവിലെ 11ന് മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ ഹാജരാകണം. വീടിൻെറ ചുവരിലേക്ക് മതിൽ മറിഞ്ഞുവീണു കാക്കനാട്: മഴ ശക്തിപ്രാപിച്ചതോടെ കാക്കനാട്ട് ഇരുനില വീടിൻെറ ചുവരിലേക്ക് മതിലിടിഞ്ഞുവീണു. റോഡരികിൽ ആളുകളില്ലാതിരുന്നതിനാൽ അപകടമൊഴിവായി. കാക്കനാട് അത്താണിക്കടുത്ത് കാഞ്ഞിരക്കാട്ട് രാജീവിൻെറ വീട്ടിലേക്കാണ് എതിർവശെത്ത സ്വകാര്യവ്യക്തിയുടെ പറമ്പിലെ മതിലിടിഞ്ഞ് വീണത്. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയെങ്കിലും മതിൽ മാറ്റാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്‌ച വൈകീട്ടോടെയാണ് സംഭവം. മഴയെത്തുടർന്ന് വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ മതിലിനോട് ചേർന്ന മണ്ണിൻെറ ഉറപ്പ് നഷ്ടമായതാണ് ഇടിഞ്ഞുവീഴാൻ കാരണമെന്ന് സമീപവാസികൾ പറഞ്ഞു. മതിലിനോട് ചേർന്ന മരങ്ങളുടെ കടയിൽനിന്ന് മണ്ണൊലിച്ച് പോയതിനാൽ വേരുകൾ പുറത്തുകാണാം. മരങ്ങൾ ഭീഷണിയുയർത്തുന്നതിനാലാണ് മതിൽ മാറ്റാൻ കഴിയാതിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.