ആലുവ: . ബുധനാഴ്ച ഉച്ചയോടെ പെയ്ത ശക്തമായ മഴയിലാണ് ദേശീയപാതയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. അമ്പാട്ടുകാവ് ബസ് സ്റ്റോപ്പ് മുതല്‍ മെട്രോ സ്‌റ്റേഷന്‍ വരെ 300 മീ. ദൂരത്തിലാണ് ദേശീയപാത വെള്ളത്തിനടിയിലായത്. വെള്ളം ഒഴുകിപ്പോകാനുള്ള കാനകളുടെ അപാകതയാണ് വെള്ളക്കെട്ടിന് കാരണം. ചെറിയ മഴ പെയ്താലും ഇവിടെ വേഗത്തില്‍ വെള്ളക്കെട്ട് രൂപപ്പെടും. കാല്‍നടക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളക്കെട്ട് കാരണം ദേശീയപാതയിലൂടെ ഓടുന്ന വാഹനങ്ങള്‍ വേഗത കുറച്ചുപോകുന്നതിനാല്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. നെതര്‍ലൻഡ്സ് രാജാവും രാജ്ഞിയും ദേശീയപാതയിലൂടെ വ്യാഴാഴ്ച കടന്നുപോകും. കനത്ത മഴപെയ്യുന്ന സമയമാണെങ്കില്‍ അവരുടെ വാഹനവ്യൂഹത്തെയും വെള്ളക്കെട്ട് ബാധിക്കാന്‍ സാധ്യതയുണ്ട്. ദേശീയപാത അധികൃതരുമായി നടത്തിയ യോഗത്തില്‍ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഇടപെടാമെന്ന് അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വെള്ളക്കെട്ടിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. ക്യാപ്ഷൻ ea yas velakettu ദേശീയപാതയില്‍ അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷന് സമീപത്തെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.