കൊച്ചി: ചായക്കടയിലെ തര്‍ക്കത്തിനിടെ വീണ് പരിക്കേറ്റ വെണ്ണല സ്വദേശി തുരുത്തേല്‍ വീട്ടില്‍ മത്തായിയുടെ മകന്‍ ക്ലീറ്റസ് (46) മരിച്ച സംഭവത്തിൽ പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഈ മാസം രണ്ടിനാണ് സംഭവം. വെണ്ണലയിലെ ചായക്കടയിലെത്തിയ ക്ലീറ്റസുമായി ഒരാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ നിലത്തുവീണ് പരിക്കേല്‍ക്കുകയായിരുന്നു. വീട്ടിലെത്തിയ ക്ലീറ്റസ് മാതാവിനോട് വീണ കാര്യം പറഞ്ഞ് ഉറങ്ങാൻ കിടന്നു. വൈകീട്ട് ബോധം നഷ്ടമായി എന്നറിഞ്ഞതോടെ ഉടൻ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. ക്ലീറ്റസ് വീണതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ലെങ്കിലും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വമേധയാ കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ജീവൻരക്ഷാ പരിശീലനം നൽകി നാവികസേന കൊച്ചി: ചെറിയ കടമക്കുടി നിവാസികൾക്ക് പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നൽകി നാവികസേന. ദക്ഷിണ നാവികസേന ഐ.എൻ.എച്ച്.എസ് സഞ്ജീവനി നടത്തിയ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പിൻെറ ഭാഗമായായിരുന്നു പരിശീലനം. ഐ.എൻ.എച്ച്.എസ് സഞ്ജീവനി കമാൻഡിങ് ഓഫിസർ സർജൻ കമഡോർ സി.എസ്. നായിഡു ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.