പുനരുദ്ധാരണം വാഗ്ദാനങ്ങളിൽ മാത്രം; തകർന്ന റോഡ് നാട്ടുകാർ ഉപരോധിച്ചു

ആലുവ: റോഡ് പുനരുദ്ധാരണം വാഗ്ദാനങ്ങളിൽ ഒതുങ്ങിയപ്പോൾ പ്രത്യക്ഷ സമരങ്ങളുമായി നാട്ടുകാർ രംഗത്തിറങ്ങി. സഞ്ചാരയ ോഗ്യമല്ലാത്ത കീഴ്മാട് സർക്കുലർ റോഡിനോടുള്ള അവഗണനയിലായിരുന്നു പ്രതിഷേധം. മൂന്നുവർഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടന്നിട്ടും അറ്റകുറ്റപ്പണിപോലും നടത്താത്ത പൊതുമരാമത്ത് വകുപ്പിൻെറ അനാസ്‌ഥക്കെതിരെ കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതിയാണ് റോഡ്‌ ഉപരോധിച്ചത്. കീഴ്മാട് സർക്കുലർ ബസ് സർവിസ് കുന്നുംപുറത്ത് സമരക്കാര്‍ തടഞ്ഞു. റോഡ് പുനരുദ്ധാരണത്തിന് രണ്ട് കോടിയോളം രൂപ അനുവദിച്ചിട്ട് മൂന്നുവർഷത്തോളമായി. കീഴ്മാട് പഞ്ചായത്തിലെ പ്രധാന ഗ്രാമീണ സഞ്ചാരമാർഗമായ ഇതുവഴി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്നു. റോഡ് പൂർണമായി തകർന്ന നിലയിലാണിപ്പോൾ. കാൽനടപോലും സാധ്യമല്ലാതായി. മഴയുള്ളതിനാൽ പലഭാഗവും ചളിക്കുളമായി. സമരം പൗരസമിതി രക്ഷാധികാരി പി.എ. മഹ്‌ബൂബ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബൂബക്കര്‍ ചെന്താര അധ്യക്ഷത വഹിച്ചു. കുട്ടമശ്ശേരി ബാങ്ക് പ്രസിഡൻറ് എം.മീതിയന്‍ പിള്ള, സി.എം. ജോസ്, ചിന്നന്‍ ടി. പൈനാടത്ത്, വി.പി. നാരായണപിള്ള, ടി.കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഉപരോധ സമരത്തിനിടെ കുന്നുംപുറത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രമേശന്‍ രണ്ടാഴ്ചക്കകം റോഡ്‌ അറ്റകുറ്റപ്പണി നടത്താനും പുനര്‍നിർമിക്കാനും നടപടിയെടുക്കുമെന്ന്‍ അറിയിച്ചു. ക്യാപ്‌ഷൻ ea54 road uparodam കീഴ്മാട് സർക്കുലർ റോഡ് പുനരുദ്ധാരണം നടത്താത്തതിൽ പ്രതിഷേധിച്ച് കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി നടത്തിയ റോഡ് ഉപരോധം പൗരസമിതി രക്ഷാധികാരി പി.എ. മഹ്‌ബൂബ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.