കടുങ്ങല്ലൂര്‍: തോട് കൈയേറിയുള്ള കൃഷിഭൂമിയിലെ ഗോഡൗണ്‍ നിർമാണത്തിനുള്ള നീക്കം പഞ്ചായത്ത് തടഞ്ഞു. പഞ്ചായത്തില െ ഷാപ്പ്പടി സ്റ്റോപ്പിന് സമീപത്തെ ഏലത്തോട് കൈയേറി ഗോഡൗൺ നിർമിക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ പഞ്ചായത്ത് നിര്‍ത്തിവെപ്പിച്ചത്. കടുങ്ങല്ലൂര്‍ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ ശ്രീകുമാര്‍ മുല്ലേപ്പിള്ളി, നന്മ െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് എ.എച്ച്. അക്ബര്‍ എന്നിവരുടെ പരാതിയെത്തുടർന്നാണ് നടപടി. തുടര്‍ച്ചയായുണ്ടായ രണ്ട് വെള്ളപ്പൊക്കത്തിലും മുങ്ങിയ പ്രദേശമാണിത്. വെള്ളം ഒഴുകിപ്പോകാനുള്ള ഏകമാർഗമാണ് ഭൂമാഫിയ നികത്തി ഗോഡൗൺ നിർമാണത്തിന് നീക്കം നടക്കുന്നത്. കൈയേറ്റെത്ത തുടർന്ന് തോട് വീതി കുറഞ്ഞ നിലയിലാണ്. ഫിഷറീസ് മുതലുള്ള മഴവെള്ളം ഇരുമ്പാക്കുളത്തിലെത്തി ഈ തോട് വഴിയാണ് കാരിപുഴയില്‍ എത്തുന്നത്. ഏലത്തോട് ഇല്ലാതായാല്‍ കിഴക്കെ കടുങ്ങല്ലൂര്‍ മുതലുള്ള പ്രദേശങ്ങള്‍ രൂക്ഷമായ വെള്ളക്കെട്ട് ഭീഷണിയിലാകും. ഇവിടെ ഗോഡൗൺ നിർമിച്ചാൽ പ്രദേശമാകെ വെള്ളക്കെട്ടിലാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ചിത്രം :ea algd IMG-20191016-WA0094 (1) കടുങ്ങല്ലൂരില്‍ തോട് കൈയേറി കൃഷിഭൂമിയിലെ ഗോഡൗണ്‍ നിർമാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.