ഗാന്ധി സ്മാരക ഗ്രാമസേവ കേന്ദ്രം വജ്രജൂബിലി ആഘോഷ സമാപനം

ആലപ്പുഴ: എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം വജ്രജൂബിലി ആഘോഷ സമാപനവും ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷവും തിങ്കളാഴ്ച തുടങ്ങും. രാവിലെ 10ന് ഹിന്ദി വാരാഘോഷങ്ങളുടെ സമാപനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ഒന്നിന് രാവിലെ 10ന് അന്താരാഷ്ട്ര വയോജനദിനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. രണ്ടിന് രാവിലെ 10ന് ഗാന്ധി 150ാം ജന്മവാർഷിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ 10ന് വജ്രജൂബിലി സമാപന സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമൻ വജ്രജൂബിലി പുരസ്കാരം വിതരണം ചെയ്യും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കേന്ദ്രം പ്രസിഡൻറ് രവി പാലത്തുങ്കൽ, രമ രവീന്ദ്രമേനോൻ, എ.എൻ പുരം ശിവകുമാർ, ശ്രീലത മോഹൻ തുടങ്ങിയവർ പങ്കെടുത്തു. കേരള യൂനിവേഴ്‌സിറ്റി ഇലക്ഷനിൽ ഫ്രറ്റേണിറ്റിക്ക് മികച്ച മുന്നേറ്റം ആലപ്പുഴ: കേരള യൂനിവേഴ്സിറ്റിയുടെ കീഴിൽ നടന്ന യൂനിയൻ ഇലക്ഷനിൽ ഫ്രറ്റേണിറ്റി മത്സരിച്ച കാമ്പസുകളിൽ മികച്ച മുന്നേറ്റം നടത്തി. ചേർത്തല സൻെറ് മൈക്കിളിൽ ഫ്രറ്റേണിറ്റി അക്കൗണ്ട് തുറന്നു. ക്ലാസ് റെപ് ആയി സൽമാൻ സിറാജ് വിജയിച്ചു. കായംകുളം എം.എസ്.എം കോളജിൽ ഷഹറയും വിജയിച്ചു. ആലപ്പുഴ എസ്.ഡി കോളജിൽ അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സുന്ദുസ് മികച്ച പ്രകടനം കാഴ്ചവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.