ആലപ്പുഴ: ഐ ആം ഫോർ ആലപ്പി എന്ന പേര് രൂപപ്പെടാനുണ്ടായ സംഭവം സബ്കലക്ടർ വി.ആർ. കൃഷ്ണതേജ ആദ്യമായി 'മാധ്യമ'ത്തോട് വെള ിപ്പെടുത്തി. മഹാപ്രളയത്തിന് ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നതിനെക്കുറിച്ച് നടക്കുന്ന ആലോചനയോഗത്തിൽ കൃഷ്ണതേജ സംസാരിക്കവെ അതിൽ പങ്കെടുത്ത ഒരാൾ ഇങ്ങനെ പറഞ്ഞു: 'ആന്ധ്രക്കാരനായ താങ്കൾക്ക് ആലപ്പുഴയെക്കുറിച്ച് എന്ത് അറിയാം... അതിൽ എനിക്ക് വളരെ വിഷമം തോന്നി. ഒൗദ്യോഗികമായി ആലപ്പുഴയിലെത്തിയ എനിക്ക് ഇവിടത്തെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്ന് വിലയിരുത്തുന്നത് ശരിയല്ല. ആലപ്പുഴക്കായി നിശ്ചയമായും എനിക്ക് ചെയ്യാൻ ഒരുപാടുണ്ട് എന്ന തോന്നൽ വാസ്തവം പറഞ്ഞാൽ അപ്പോഴാണ് മനസ്സിൽ ഉദിച്ചത്''. 'ഞാൻ ആലപ്പുഴക്കായി' എന്ന് അർഥം വരുന്ന പദ്ധതിയുടെ തുടക്കം അങ്ങനെയാണ്. പിന്നീട് താൻ മാത്രമല്ല, നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും അതിനോട് കൈകോർത്തു -അദ്ദേഹം കൂട്ടിച്ചേർത്തു. ബാഹുബലി ടീം, റാമോജി ഫിലിം സിറ്റി, ശ്രീ സത്യസായ് സേവാ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് വിഷന്‍, ആസ്റ്റര്‍ മെഡ്സിറ്റി, ജോയ് ആലുക്കാസ്, അഭയ ഫൗണ്ടേഷന്‍, ഇസാഫ് ബാങ്ക്, രാമചന്ദ്ര മിഷന്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ്, സ്‌മൈല്‍ ഫൗണ്ടേഷന്‍, രാമകൃഷ്ണമഠം, എസ്.യു.ഇ.എസ്, എ.പി.യു.എസ്.എം.എ, ചലച്ചിത്രപ്രവർത്തകരായ അല്ലു അര്‍ജുന്‍, ജയറാം, മഞ്ജു വാര്യര്‍, കെ.എസ്. ചിത്ര, മല്ലിക സുകുമാരന്‍, അനു സിത്താര, രാജീവ് കനകല, സുമ കനകല തുടങ്ങിയവർ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഐ ആം ഫോര്‍ ആലപ്പി ജില്ലയിലുടനീളം വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നത്. 2018 സെപ്റ്റംബര്‍ അഞ്ചിന് മന്ത്രി ജി. സുധാകരനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.