ആലപ്പുഴ: വീട്ടിൽ അതിഥിയായി എത്തിയ സുഹൃത്തിൻെറ മകൾ മുറിക്കുള്ളിലെ ഗാന്ധി പ്രതിമയെ നോക്കി ഏതാണീ അപ്പൂപ്പൻ എന് ന് ചോദിച്ചപ്പോൾ ചുറ്റുമുള്ളവരിൽ ഡോ. ബിജു ജോസഫിന് മാത്രം തമാശയായി തോന്നിയില്ല. ആ നാലാം ക്ലാസുകാരി പഠിക്കുന്ന ഇടുക്കിയിലെ സ്കൂളിലെത്തി അവിടെ സ്ഥാപിക്കാൻ പ്രിൻസിപ്പലിന് ഗാന്ധി പ്രതിമ നൽകുകയാണ് ബിജു ചെയ്തത്. സംഭവത്തോടെ മറ്റൊരു കാര്യംകൂടെ ബിജു മനസ്സിലുറപ്പിച്ചു. ഇന്ത്യയിലെ സ്കൂളുകൾ, ഗവ. സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഓഫിസ് ടേബിളുകളിൽ വെക്കാൻ ഗാന്ധി പ്രതിമകൾ സ്ഥാപിക്കണം. അതിനായി നിർമിച്ച പ്രതിമകളുടെ വിതരണോദ്ഘാടനം മാവേലിക്കരയിൽ ഗാന്ധിജയന്തി ദിനത്തിൽ നടത്താനിരിക്കുകയാണ് ഇദ്ദേഹം. പുഞ്ചിരിക്കുന്ന ഗാന്ധിയുടെ സ്വർണ നിറമുള്ള മുഖമാണ് ഇദ്ദേഹം ഒരടി നീളമുള്ള പ്രതിമയാക്കിയത്. പോളി മാർബിളിൽ നിർമിച്ച ശിൽപത്തിൻെറ താഴ്ഭാഗം ഒാക്ക് മരത്തിൻെറ തടിയാണ്. ഇതുവരെ 10,000 ശിൽപങ്ങൾ നിർമിച്ചു. ഇതിൽ സബർമതിയിലെ മണ്ണും പ്രദർശിപ്പിച്ച ശിൽപത്തിന് 4000 രൂപയാണ് വില. ഒാക്ക് തടിക്ക് പകരം അടിയിൽ മൾട്ടിവുണ്ട് സ്ഥാപിച്ച് വില കുറക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലാകെ ഒരുലക്ഷം ശിൽപങ്ങൾ നിർമിക്കണമെന്നാണ് ആഗ്രഹമെന്നും ബിജു കൂട്ടിച്ചേർത്തു. ശിൽപ നിർമാണം പഠിച്ചിട്ടില്ലെങ്കിലും ന്യൂയോർക്കിലുൾെപ്പടെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ 150 ഗാന്ധി പ്രതിമകൾ ബിജു സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ കലക്ടറേറ്റിൽ നിർമിച്ച ആദ്യ പ്രതിമയൊഴികെ മറ്റു ശിൽപങ്ങൾക്കൊന്നും പണം വാങ്ങിയിട്ടിെല്ലന്നും ബിജു പറയുന്നു. ശിൽപങ്ങൾ സൗജന്യമായി പണിതതിന് ജർമനി ആസ്ഥാനമായ ഇൻറർനാഷനൽ പീസ് യൂനിവേഴ്സിറ്റി ബിജുവിന് ഡോക്ടറേറ്റ് നൽകി. കൂടാതെ ഗാന്ധിയുടെ ചെറുമക്കൾ ഉൾെപ്പെട പ്രമുഖ വ്യക്തികൾ ഇദ്ദേഹത്തിന് പുരസ്കാരം നൽകി. വീടുകളുടെ ഇൻറീരിയർ ഡിസൈനറായ ഇദ്ദേഹം മാവേലിക്കര ബിജുവില്ലയിലാണ് താമസം. ഭാര്യ: ജമ ജോൺ, മക്കൾ: അമല ജോൺ, ഗാന്ധി ജോസഫ് ജോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.