സി.എച്ച് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച നേതാവ് ​-ഹൈദരാലി ശിഹാബ് തങ്ങള്‍

കൊച്ചി: ജനമനസ്സുകളില്‍ എന്നും നിറഞ്ഞുനിൽക്കുന്ന നേതാവാണ് സി.എച്ച്. മുഹമ്മദ് കോയയെന്നും ജനപ്രതിനിധിയെന്ന നി ലയിലുള്ള സി.എച്ചിൻെറ പ്രവര്‍ത്തനങ്ങളാണ് അതിന് കാരണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു സി.എച്ച് എന്നും ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജസ്റ്റിസ് സിറിയക് തോമസ് അധ്യക്ഷതവഹിച്ചു. ദേശീയ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. മോഹന്‍ ഗോപാല്‍ മുഖ്യാതിഥിയായി. ഡോ.എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി.കെ. ബീരാന്‍, മുഹമ്മദ് കമ്‌റാന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന സംവരണ സമ്മേളനത്തില്‍ ദേശീയ പ്രസിഡൻറ് പ്രഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷതവഹിച്ചു. വിവിധ സെഷനുകളിലായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, അഹമ്മദ് കബീര്‍ എം.എല്‍.എ, കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.