വാളകം കവലയിലെ ഓടകളിൽനിന്ന്​ ദുർഗന്ധം രൂക്ഷം

മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളകം കവലയിലെ ഓടകൾ മാലിന്യം നിറഞ്ഞ് ദുർഗന്ധം വ്യാപിക്കുന്നു. സമീപത ്തെ സ്ഥാപനങ്ങൾ മാലിന്യവും കക്കൂസ് മാലിന്യവുമുൾപ്പെടെ രഹസ്യ പൈപ്പുകൾ സ്ഥാപിച്ച് ഓടയിലേക്ക് തള്ളുന്നതാണ് ഓട നിറഞ്ഞ് ദുർഗന്ധം വ്യാപിക്കാൻ കാരണമെന്നാണ് പരാതി. നാട്ടുകാർ പരാതി നൽകിയെങ്കിലും വൃത്തിയാക്കാൻ പഞ്ചായത്ത് അധികാരികൾ തയാറായിട്ടില്ല. അടിയന്തരമായി ഓടകൾ വൃത്തിയാക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി വാളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം റോഡ് ഉപരോധം അടക്കം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് ജിജോ പാപ്പാലിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.