പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ്​ പിടിയിൽ

കൂത്താട്ടുകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ മാതാപിതാക്കളുടെ പരാതിയിൽ ക ൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. പെരുവ അവർമ കാപ്പികരയിൽ ബി. ആകാശിനെയാണ് (21) അറസ്റ്റ് ചെയ്തത്. രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന ആകാശ് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി. പെൺകുട്ടി ബൈക്കിൽനിന്ന് ചാടി റോഡരികിലെ വീട്ടിൽ അഭയം തേടി. ഈ വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ആകാശിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. ആകാശിനെതിരെ പാലാ, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ആറോളം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. Caption: EM KKM Pathi Akash.jpg ആകാശ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.