ആലപ്പുഴ: ആശങ്കകൾക്ക് വിരാമമിട്ട് പതിനൊന്നാം മണിക്കൂറിൽ കോൺഗ്രസ് ദേശീയ നേതാവ് ഷാനിമോൾ ഉസ്മാൻ യു.ഡി.എഫ് സ്ഥാ നാർഥി ആയതോടെ അരൂർ ഉപതെരഞ്ഞെടുപ്പിൽ ചിത്രം തെളിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥിയായി ഡി.ൈവ.എഫ്.ഐ നേതാവ് മനു സി. പുളിക്കൽ വെള്ളിയാഴ്ച പത്രിക നൽകി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. ഷാനിേമാൾ തിങ്കളാഴ്ച പത്രിക നൽകും. ബി.ഡി.ജെ.എസ് മത്സര രംഗത്തുനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിതന്നെ സ്ഥാനാർഥിയെ നിർത്തും. യുവമോർച്ച നേതാവ് പ്രകാശ് ബാബുവാകും സ്ഥാനാർഥി. പാർലമൻെറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഷാനിമോൾക്ക് അരൂർ മണ്ഡലത്തിൽ എൽ.ഡി.എഫിലെ എ.എം. ആരിഫിനേക്കാൾ 648 വോട്ടുകൾ കൂടുതൽ ലഭിച്ചിരുന്നു. ഇതടക്കം വിവിധ ഘടകങ്ങൾ പരിഗണിച്ച് ഉപതെരഞ്ഞെടുപ്പിൽ ഷാനിമോളാകും സ്ഥാനാർഥിയെന്ന് സൂചനയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് അധികംവൈകാതെ ജില്ലയിൽ നടന്ന കോൺഗ്രസിൻെറയും പോഷക സംഘടനകളുെടയും പരിപാടികളുടെ ഉദ്ഘാടകയായതും ഷാനിമോൾ ആയിരുന്നു. അത് അവരുടെ മനോവീര്യം വീണ്ടെടുക്കാനുള്ള മനഃശാസ്ത്രപരമായ തന്ത്രത്തിനപ്പുറം ഒരുമുഴം മുൻകൂട്ടിയുള്ള കരുനീക്കമായിരുന്നുവെന്ന് തെളിയുന്നു. സഹതാപ തരംഗം അടക്കമുള്ള ഘടകങ്ങളും ഷാനിമോളെ തുണക്കുമെന്നാണ് നേതൃത്വത്തിൻെറ കണക്കുകൂട്ടൽ. സ്വന്തം േലഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.