കൂത്താട്ടുകുളം: സെൻട്രൽ റോട്ടറി ക്ലബ്, ജനമൈത്രി പൊലീസിൻെറ സഹകരണത്തോടെ നടപ്പാക്കുന്ന 'വിശപ്പുരഹിത കൂത്താട്ടുകുളം' പദ്ധതി തുടങ്ങി. നഗരസഭ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് പി.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഐ എസ്.എൻ. ഷീല, റോട്ടറി അസി. ഗവർണർ എം.പി. ജോസ്, ഇ.എം. വർഗീസ്, ക്ലബ് സെക്രട്ടറി ടി. രഞ്ജിത്ത് കുമാർ, ട്രഷറർ കുര്യാക്കോസ് കുളക്കാട്ടുമഠം, പാജക്റ്റ് കോഓഡിനേറ്റർ പി.ആർ. വിജയകുമാർ, പി.എം. ബേബി, ജോയി ഉലഹന്നാൻ, ജെറി തോമസ്, നഗരസഭ ഉപാധ്യക്ഷ വിജയ ശിവൻ, കൗൺസിലർമാരായ ബിജു ജോൺ, എ.എസ്. രാജൻ, എം.എം. അശോകൻ എന്നിവർ സംസാരിച്ചു. ഇവിടെ എത്തുന്ന നിർധനരായ ആളുകൾക്കും രോഗികൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടാൽ അവരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സൗജന്യഭക്ഷണം ആവശ്യമുള്ളവർക്ക് ജനമൈത്രി പൊലീസ് സ്റ്റേഷനിൽനിന്ന് കൂപ്പൺ കൈപ്പറ്റാം. EM KKM Annadanam.jpg റോട്ടറി ക്ലബ്, ജനമൈത്രി പൊലീസിൻെറ സഹകരണത്തോടെ നടപ്പാക്കുന്ന 'വിശപ്പുരഹിത കൂത്താട്ടുകുളം' പദ്ധതി നഗരസഭ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.