ആലപ്പുഴ: ബി.ഡി.ജെ.എസുമായി പിണക്കം തീർക്കാൻ കഴിയാതെ സ്ഥാനാർഥിയെ അവതരിപ്പിക്കാനാവാതെ അരൂരിൽ എൻ.ഡി.എ. കഴിഞ്ഞദിവസം ചേർത്തലയിൽ ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് അരൂരിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം. അമിത് ഷായുമായി കൂടിക്കാഴ്ചക്കുശേഷമെ അന്തിമ തീരുമാനം എടുക്കൂവെന്ന് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച ബി.ഡി.െജ.എസ് നേതാവും കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർഥിയുമായ അനിയപ്പൻ പട്ടണക്കാട് േബ്ലാക്ക് ഓഫിസിൽനിന്ന് നാമനിർദേശ പത്രിക വാങ്ങി. തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ശനി, ഞായർ ദിവസങ്ങളിൽ തീരുമാനമായില്ലെങ്കിൽ എൻ.ഡി.എ വെട്ടിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.