2500 കിലോ കുത്തരി പിടിച്ചെടുത്തു

ആലപ്പുഴ: ജില്ല സപ്ലൈ ഓഫിസർക്ക് ലഭിച്ച പരാതിയെത്തുടർന്ന് ഇന്ദിര ജങ്ഷന് സമീപത്തെ വീട്ടിൽനിന്ന് അനധികൃതമായി സൂ ക്ഷിച്ച 2500 കിലോ കുത്തരി അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസർ എ. സലീം പിടിച്ചെടുത്തു. സപ്ലൈകോ ലേബലിലെ ചണച്ചാക്കിലും പ്ലാസ്റ്റിക് ചാക്കിലുമായാണ് സൂക്ഷിച്ചത്. പ്ലാസ്റ്റിക് ചാക്കിൽ അരി നിറച്ച് ഇലക്ട്രിക് മെഷീൻ ഉപയോഗിച്ച് പാക്ക് ചെയ്യുന്നതിനിെടയാണ് പിടിച്ചെടുത്തത്. പരിശോധനസംഘത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരായ എസ്. ഗീത, എം. സഞ്ജു, ജെ. ജയേഷ്, കെ. മിനിമോൾ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.