ആലപ്പുഴ: കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല ജയം. കോളജുകളില് ഒന്നിലൊഴികെ എസ്.എഫ്.ഐ ജയിച്ചു. 13 കോളജുകളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ആലപ്പുഴ എസ്.ഡി.വി, ചേര്‍ത്തല സൻെറ് മൈക്കിള്‍സ്, എസ്.എന്‍ കോളജ്, അമ്പലപ്പുഴ ഗവ. കോളജ്, ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം, കാര്‍ത്തികപ്പള്ളി ഐ.എച്ച്.ആര്‍.ഡി, മാവേലിക്കര ബിഷപ്മൂര്‍, മാര്‍ ഇവാനിയോസ്, മാവേലിക്കര ഐ.എച്ച്.ആര്‍.ഡി, രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്സ് കോളജ്, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ്, ചെറിയനാട് എസ്.എന്‍ കോളജ് എന്നിവിടങ്ങളിലും ആലപ്പുഴ എസ്.ഡി കോളജിൽ യു.യു.സി സീറ്റൊഴികെ മറ്റെല്ലാറ്റിലും എസ്.എഫ്.െഎ വിജയിച്ചു. ചേര്‍ത്തല സൻെറ് മൈക്കിള്‍സ് കോളജില്‍ 30 സീറ്റ് കെ.എസ്.യു നേടി. എസ്.ഡി കോളജിൽ രണ്ടാം വർഷ ബി.എസ്സി ബോട്ടണി വിദ്യാർഥി എസ്.എഫ്.ഐയുടെ വി.ആർ. ശങ്കർ ചെയർമാനായി. മൂന്നാം വർഷ ബി.എസ്സി മൈക്രോബയോളജി വിദ്യാർഥിനി കെ.എസ്. വിദ്യാലക്ഷ്മിയാണ് വൈസ് ചെയർപേഴ്സൻ. മറ്റ് ഭാരവാഹികൾ: എ. അഭിമന്യു (ജന. സെക്ര), ആൻസാന്ദ്രിയ എസ്. ആേൻറാ (ആർട്സ് ക്ലബ് സെക്ര), ലക്ഷ്മി എസ്. റാം (മാഗസിന്‍ എഡിറ്റര്‍), സത്യനാരായണമൂർത്തി (സ്പോർട്സ് ക്ലബ് സെക്ര), സൗരവ് സുരേഷ് (കൗൺസിലർ), തോമസുകുട്ടി ജോർജ് (കെ.എസ്.യു, കൗൺസിലർ). എസ്.ഡി.വി കോളജ് ആർട്സ് ആൻഡ് അൈപ്ലഡ് സയൻസിൽ എസ്.എഫ്.െഎ 15 സീറ്റും നേടി. ഭാരവാഹികൾ: ആകാശ് ഷിബു (ചെയർ, രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി), അതുല്യ നടരാജൻ (വൈസ് ചെയർ, മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനി), മനു ബാബു (ജന. സെക്ര), ജഗന്‍ (ആര്‍ട്സ് ക്ലബ് സെക്ര), അഭിരാമി (മാഗസിന്‍ എഡിറ്റര്‍), എസക്കിയേല്‍ തോമസ് (യു.യു.സി). ചേര്‍ത്തല: സൻെറ് മൈക്കിള്‍സ് കോളജ് യൂനിയന്‍ െതരഞ്ഞെടുപ്പില്‍ കെ.എസ്.യു-എ.ഐ.എസ്.എഫ് സഖ്യത്തിന് വിജയം. 10 സീറ്റിൽ ഒന്നുപോലും എസ്.എഫ്.ഐക്ക് നേടാനായില്ല. ഭാരവാഹികൾ: ലിജോ സെബാസ്റ്റ്യന്‍ (ചെയർ, കെ.എസ്.യു), നൗറ പര്‍വീന്‍ (വൈസ് ചെയർ, എ.ഐ.എസ്.എഫ്), ബി.എസ്. ആരോമല്‍ (ജന. സെക്ര, കെ.എസ്.യു), മിലന്‍ (യു.യു.സി- എ.ഐ.എസ്.എഫ്), എസ്. നീമാ സെബാസ്റ്റ്യന്‍ (യു.യു.സി- കെ.എസ്.യു), പി.എസ്. സര്‍ജു (മാഗസിന്‍ എഡിറ്റര്‍, കെ.എസ്.യു), വി.എ. ലിബിയ (ആര്‍ട്സ് ക്ലബ് സെക്രട്ടറി, കെ.എസ്.യു), വി.കെ. നിധിന്‍ (സ്‌പോര്‍ട്സ് ക്ലബ് സെക്ര), സിൻറ തോമസ്, ആന്‍സി അനില്‍ (ലേഡി റെപ്, കെ.എസ്.യു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.