മൂവാറ്റുപുഴ: ഇതരസംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുംആവാസ് ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കുന്നു. ഓൾ കേരള പൈനാപ്പിൾ, മർച്ചൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സംസ്ഥാന തൊഴിൽ വകുപ്പിൻെറ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഞായറാഴ്ച രാവിലെ എട്ടിന് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പൈനാപ്പിൾ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന് തൊഴിൽ ചെയ്യുന്ന 18 നും 60നും മധ്യേ പ്രായമുള്ളവർക്കാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തുന്ന ഇതരസംസ്ഥാനക്കാർക്ക് സൗജന്യമായി പദ്ധതിയിൽ ചേരാം. പ്രതിവർഷം പതിനയ്യായിരം രൂപയുടെ സൗജന്യ ചികിത്സയും മരണപ്പെട്ടാൽ രണ്ടു ലക്ഷം രൂപയും നൽകുന്നതാണ് പദ്ധതി. അംഗീകൃത തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇൻഷുറൻസ് കാർഡ് തയാറാക്കുന്നത്. ഇതോടനുബന്ധിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ കുഷ്ഠരോഗ നിവാരണ പദ്ധതിയുടെ ഭാഗമായുള്ള ആരോഗ്യ വിഭാഗം പ്രവർത്തകരുൾപ്പെടെ വിദഗ്ധ സംഘം ഡോക്ടർമാർ പങ്കെടുക്കുന്നതാണ്. ആവശ്യക്കാർക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.