മൂവാറ്റുപുഴ: നഗരത്തിലെ നിരീക്ഷണ കാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നഗരസഭ. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥ ാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ കഴിഞ്ഞ ദിവസം റീത്ത് െവച്ച് പ്രതിഷേധിച്ചിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പത്ത് ലക്ഷം രൂപ െചലവിൽ മൂന്ന് മാസം മുമ്പാണ് കാമറകൾ സ്ഥാപിച്ചത്. നൂതനമായ കാമറ വാങ്ങാനാണ് കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തത്. എന്നാൽ, നിലവാരം കുറഞ്ഞ കാമറകളാണ് സ്ഥാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തു വെന്നങ്കിലും സാങ്കേതിക പ്രശ്നങ്ങളാെണന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാകാതെ വന്നതോടെ പ്രതിപക്ഷ കൗൺസിലർമാരും റസി.അസോസിയേഷൻ ഭാരവാഹികളും വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിലവാരം കുറഞ്ഞ കാമറയാെണന്ന് മനസ്സിലാക്കിയത്. നിലവാരം കുറഞ്ഞ കാമറ സ്ഥാപിച്ച് തട്ടിപ്പുനടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം അടുത്ത ദിവസം മുതൽ സമരമാരംഭിക്കാനിരിക്കെയാണ് കാമറയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ നടപടി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.