കായംകുളം: അഴിമതികൾ മൂടിവെക്കാനാണ് നഗരസഭ സെക്രട്ടറി എല്‍.എസ്. സജിയെ അകാരണമായി സ്ഥലംമാറ്റിയതെന്ന് യു.ഡി.എഫ് പാർ ലമൻെററി പാർട്ടി ലീഡർ യു. മുഹമ്മദ് ആരോപിച്ചു. ഇടത് ഭരണനേതൃത്വത്തിൻെറ സമ്മര്‍ദമാണ് സ്ഥലംമാറ്റത്തിന് കാരണം. ഭരണനേതൃത്വത്തിൻെറ ധൂര്‍ത്തും വഴിവിട്ട നടപടികളും പൂര്‍ണമായി അംഗീകരിക്കാന്‍ സെക്രട്ടറി തയാറായിരുന്നില്ല. നഗരവികസനത്തിന് വേണ്ടിയുള്ള പദ്ധതി സ്ഥലങ്ങളുടെ ഏറ്റെടുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്തി വസ്തു ഉടമസ്ഥരെ സഹായിക്കുന്നതും ലക്ഷ്യമാണ്. സ്ഥിരമായി നഗരസഭ കൗണ്‍സില്‍ മിനിറ്റ്സില്‍ വ്യാജതീരുമാനങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിന് കൂട്ടുനിന്ന സെക്രട്ടറിയോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിരുന്നു. മാസ്റ്റര്‍പ്ലാന്‍ അന്തിമമായി സര്‍ക്കാര്‍ അംഗീകരിക്കുന്നതിനുമുമ്പ് സെക്രട്ടറിയെ ഉപയോഗിച്ച് നടത്തിയ മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് നഗരഭരണം വന്നതിനുശേഷമുള്ള മൂന്നാമത്തെ സെക്രട്ടറിയെയാണ് ഇപ്പോള്‍ മാറ്റിയത്. സ്കൂൾ ബസ് കയറി വിദ്യാർഥിയുടെ മരണം: ഡ്രൈവർക്കും ആയക്കുമെതിരെ കേസ് കായംകുളം: വീടിന് സമീപം സ്കൂൾ ബസിൽനിന്ന് ഇറങ്ങിയ രണ്ടാംക്ലാസ് വിദ്യാർഥി അതേ വാഹനം കയറി മരിച്ച സംഭവത്തിൽ ഡ്രൈവർക്കും ആയക്കും എതിരെ കേസ്. ഡ്രൈവർ കൃഷ്ണപുരം തോപ്പിൽതെക്കതിൽ ശശിധരൻ, ആയ കൃഷ്ണപുരം പാലസ് വാർഡിൽ മുണ്ടപ്പള്ളി ലീലമ്മാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി കവനണിയിൽ അനൂപ് ഭാസിയുടെ മകൻ രാം ഭഗത്ത് (ഏഴ്) മരിച്ച സംഭവത്തിലാണ് നടപടി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ കളരി ക്ഷേത്രത്തിന് സമീപമായിരുന്നു കൃഷ്ണപുരം ഗവ. യു.പി സ്കൂൾ വിദ്യാർഥിയായ രാം ഭഗത്ത് ബസ് കയറി മരിച്ചത്. വാഹനത്തിൽനിന്നിറങ്ങി മുന്നിലൂടെ റോഡ് മുറിച്ചുകടക്കവെ ശ്രദ്ധിക്കാതെ വാഹനം മുന്നോെട്ടടുത്തതാണ് അപകടകാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.