കാക്കാഴം റെയിൽവേ മേൽപാലത്തിൽ അന്ധത ബാധിച്ച്​ നിരീക്ഷണ കാമറകൾ

അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച നിരീക്ഷണ കാമറകൾ നോക്കുകുത്തി. കാക്കാഴം റെയിൽവേ മേൽപാലത്തിലും ദേശീയപാതയിലുമായി സ്ഥാപിച്ച കാമറകളാണ് കേസ് അന്വേഷണത്തിന് പൊലീസിനുപോലും പ്രയോജനപ്പെടാത്തത്. കാക്കാഴം റെയിൽവേ മേൽപാലത്തിൽ 28 ലക്ഷം രൂപ ചെലവിൽ 11 നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കാമറകളിൽ തെളിയുന്നില്ല. അപകടമുണ്ടാക്കിയശേഷം കടന്നുപോകുന്ന വാഹനങ്ങളെ പിടികൂടാൻ കാമറയുടെ സഹായം തേടുമ്പോഴാണ് ഇവയുടെ ന്യൂനത അറിയുന്നത്. വാഹനദൃശ്യങ്ങൾ അമ്പലപ്പുഴ സ്റ്റേഷനിൽ സ്ഥാപിച്ച സ്ക്രീനിൽ തെളിയുമെങ്കിലും നമ്പർ പ്ലേറ്റുകൾ അവ്യക്തമാണ്. സ്വകാര്യസ്ഥാപനങ്ങളുടെ നിരീക്ഷണ കാമറകളെയാണ് പൊലീസ് ആശ്രയിക്കുന്നത്. ആഴ്ചകൾക്കുമുമ്പ് അമ്പലപ്പുഴക്ക് സമീപം അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചശേഷം കാക്കാഴം പാലത്തിലെ കാമറകൾ പരിശോധിച്ചപ്പോൾ ഒരു സൂചനപോലും ലഭിച്ചില്ല. തുടർന്ന്, സ്വകാര്യസ്ഥാപനത്തിലെ നിരീക്ഷണ കാമറയുടെ സഹായത്തോടെയാണ് ലോറി കണ്ടെത്താൻ കഴിഞ്ഞത്. കഴിഞ്ഞദിവസം വണ്ടാനത്ത് വ്യാപാരിയുടെ മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ ശ്രമിച്ചപ്പോഴും ദൃശ്യം വ്യക്തമായില്ല. തകരാറിലായ കാമറകൾ പ്രവർത്തനക്ഷമമാക്കാനും അധികൃതർ താൽപര്യം കാണിക്കാറില്ല. ലക്ഷങ്ങൾ ഖജനാവിൽനിന്ന് ചെലവഴിച്ച് സ്ഥാപിച്ചവയാണ് കാമറകൾ. അതിനിടെ, ഗുണനിലവാരം കുറഞ്ഞ കാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് നടന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. രാത്രിയിലും പകലും കൃത്യമായി നമ്പർ പ്ലേറ്റുകൾ കാണാൻ കഴിയുന്ന തരത്തിലുള്ള കാമറ സ്ഥാപിച്ചാൽ അപകടത്തിന് കാരണമാകുന്ന വാഹനങ്ങൾ വേഗം കണ്ടെത്താൻ കഴിയും. നവീകരിച്ച അൾത്താര ആശീർവദിച്ചു അരൂക്കുറ്റി: പാദുവാപുരം സൻെറ് ആൻറണീസ് പള്ളിയിൽ കായലോരത്ത്, ബോട്ടുജെട്ടിയിലുണ്ടായിരുന്ന പഴയ അൾത്താര നവീകരിച്ചു. നവീകരിച്ച അൾത്താര തീർഥാടന കേന്ദ്രം സഹകാരി തൈക്കാട്ടുശ്ശേരി വാര്യംപറമ്പിൽ തങ്കമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ആൻറണി തമ്പി കർമങ്ങൾക്ക് നേതൃത്വം നൽകി. ഫാ. ജോബി അഗസ്റ്റിൻ വകപ്പാടത്ത് സഹകാർമികനായി. കുർബാന, നൊവേന, ശുശ്രൂഷ, പ്രദക്ഷിണം, നേർച്ചക്കഞ്ഞി വിതരണം എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.