മുതുകുളം: സൂപ്പർ മാർക്കറ്റിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി. കണ്ടല്ലൂർ തെക്ക് പൂജാഭവനത ്തിൽ മോജിയാണ് (39) പിടിയിലായത്. കാർത്തികപ്പള്ളിക്ക് കിഴക്ക് മാർത്തോമ പള്ളി ജങ്ഷനിലെ തോട്ടുങ്കൽ മിനിമാർട്ടിൽ കഴിഞ്ഞദിവസം രാത്രി 9.30ഒാടെയായിരുന്നു സംഭവം. കടയുടമയുടെ സഹോദരൻ ജോൺസൺ കട അടക്കാൻ പുറത്തെ സാധനങ്ങൾ എടുത്തുവെക്കുന്നതിനിടെ ഇയാളുടെ ശ്രദ്ധയിൽപെടാതെ അകത്തുകടന്ന മോജി മേശക്കുള്ളിൽനിന്ന് 3000 രൂപ കൈക്കലാക്കുകയായിരുന്നു. പുറത്തിറങ്ങി വന്ന മോജിയോട് ജോൺസൺ വിവരം തിരക്കിയപ്പോൾ സാധനം വാങ്ങാൻ വന്നതാെണന്ന് പറയുകയും ചെയ്തു. എന്നാൽ, ഈ സമയം അകത്തുകടന്ന ജോൺസൻ മേശ തുറന്നുകിടക്കുന്നത് കണ്ടതോടെ മോഷണം നടന്നു എന്ന് മനസ്സിലായി. തുടർന്ന് ഇരുവരും തമ്മിൽ പിടിവലിയായി. ഇതിനിടെ, ജോൺസനെ പ്രതി കമ്പിവേലിയിലേക്ക് തള്ളിവീഴ്ത്തുകയും ചെയ്തു. ശബ്ദം കേട്ട് കടയുടമ സൈമണും മറ്റൊരു സഹോദരനും സമീപത്തെ വീട്ടിൽനിന്ന് ഒാടിയെത്തി മോഷ്ടാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് എത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിടിവലിയിൽ ജോൺസണ് നിസ്സാര പരിക്കുണ്ട്. മോജിയുടെ പേരിൽ കനകക്കുന്ന് സ്റ്റേഷനിലും സമാനസംഭവത്തിന് കേസുണ്ട്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.