കോതമംഗലം ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് കൊടികയറി

കോതമംഗലം: മാർത്തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് കൊടികയറി. പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മാർ ബസേല ിയോസ് ബാവയുടെ 334 ാമത് ഓർമപ്പെരുന്നാളിനാണ് ബുധനാഴ്ച ചെറിയ പള്ളി വികാരി ഫാ. ജോസ് പരുത്തു വയലിൽ കൊടി ഉയർത്തിയതോടെ തുടക്കമായത്.ഫാ.എൽദോസ് കാക്കനാട്ട്, ഫാ.ബിജു അരീയ്ക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ.സെബി വലിയ കുന്നേൽ എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ നാലു വരെയാണ് പെരുന്നാൾ . ബുധനാഴ്ച കോഴിപ്പിള്ളി ചക്കാലക്കുടിയിലെ ചാപ്പലിൽനിന്ന് നാല് മണിയോടെ പ്രദക്ഷിണം ചെറിയപള്ളിയിൽ എത്തിച്ചേർന്നതോടെയാണ് കൊടികയറിയത്. വ്യാഴാഴ്ച മുതൽ കാതോലിക്ക ബാവ മാർ ബസേലിയോസ് തോമസ് പ്രഥമൻെറ നേതൃത്വത്തിലും മെത്രപ്പോലീത്തമാരുടെ സഹകാർമികത്വത്തിലുമാണ് പെരുന്നാൾ ചടങ്ങുകൾ നടക്കുക. ഒക്ടോബർ രണ്ട് മുതൽ നാല് വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് പ്രധാനപെരുന്നാൾ ചടങ്ങുകൾ. ഒക്ടോബർ രണ്ടാം തീയതി വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിച്ചേരുന്ന കാൽനട തീർഥാടകരെ പി.ഒ ജങ്ഷനിലും, കോഴിപ്പിള്ളി കവലയിലും, ഹൈറേഞ്ച് ജങ്ഷനിലും, ചക്കാലക്കുടി ചാപ്പലിലും സ്വീകരിക്കും. പെരുന്നാൾ സമാപന ദിനമായ നാലാം തീയ്യതി കുർബാനക്കുശേഷം കോതമംഗലത്തും സമീപ പ്രദേശങ്ങളിലുമുള്ള ആനകൾ കബറിടം വണങ്ങുന്നതിന് എത്തും. വൈകീട്ട് നാലിന് പത്ത് ദിവസം നീണ്ടു നിൽക്കുന്ന പെരുന്നാളിന് സമാപനം കുറിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.