ആവേശം ടോപ്പ്​ ഗിയറിലായി: ഒാളപ്പരപ്പിലൂടെ പ്രായം മറന്ന്​ വയോജനങ്ങളുടെ ആഹ്ലാദയാത്ര

ആലപ്പുഴ: എല്ലാവരും ആലപ്പുഴക്കാരാെണങ്കിലും ഭൂരിഭാഗം പേരുടെയും ആദ്യ കായൽ യാത്രയായിരുന്നു അത്. അതിനാൽ പേടിച്ചാണ് ഒാരോരുത്തരും ഫിനിഷിങ് പോയൻറിൽ ഇട്ടിരുന്ന ഹൗസ്ബോട്ടിലേക്ക് കാലെടുത്ത് വെച്ചത്. ബോട്ട് മുന്നോട്ട് പോകുന്തോറും ഒാരോ മുഖങ്ങളിൽനിന്നും ആശങ്ക പിന്നോട്ടകലാൻ തുടങ്ങി. പിന്നീട് അധികനേരം വേണ്ടിവന്നില്ല, എല്ലാവരും രോഗങ്ങളും പ്രായത്തിൻെറ അവശതകളും മറന്നത് വളരെ പെട്ടെന്നായിരുന്നു. അതോടെ ആവേശം ടോപ്പ് ഗിയറിലായി. 'തുടർബാല്യം' ചാരിറ്റബിൾ ട്രസ്റ്റാണ് ആലപ്പുഴ നഗരസഭയിലെ കനാൽ, സീവ്യൂ വാർഡുകളിലെ 60 വയസ്സിന് മുകളിലുള്ളവർക്കായി ഹൗസ്ബോട്ട് യാത്ര സമ്മാനിച്ചത്. ബോട്ടുകളിൽ അവർ പാട്ടും നൃത്തവും അടക്കം പരിപാടികൾ അവതരിപ്പിച്ചു. പ്രഫഷനൽ കലാകാരൻമാരുടെ പ്രകടനങ്ങളും നടന്നു. ഇതിനിടയിൽ കൊച്ചി മെട്രോയിലും ലുലു മാളിലും കയറണമെന്ന ആഗ്രഹം അവർ അറിയിച്ചു. അതോടെ തീർച്ചയായും നമുക്ക് അവിടെ കൊണ്ടുപോകാമെന്നും സംഘാടകർ ഉറപ്പുനൽകി. ഹൗസ്ബോട്ട് യാത്ര സ്പോൺസർ ചെയ്ത താലൂക്ക് വികസന സമിതി മെംബർ റോയി ടി. ടിയോച്ചൻ 75 വയസ്സ് കഴിഞ്ഞ 50 പേർക്ക് നെടുമ്പാശ്ശേരി മുതൽ തിരുവനന്തപുരം വരെ വിമാനയാത്രയും വാഗ്ദാനം ചെയ്തു. വട്ടയാൽ, വാടക്കനാൽ, കാഞ്ഞിരംചിറ, സീവ്യൂ, വഴിച്ചേരി എന്നീ നഗരസഭ വാർഡുകൾ േകന്ദ്രീകരിച്ചാണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം നടത്തുന്നത്. മറ്റ് വാർഡുകളിലെ യാത്രകൾ അടുത്തുതന്നെ ഉണ്ടാകും. ബുധനാഴ്ച രാവിലെ 11ന് പുറപ്പെട്ട യാത്രയിൽ 150 വയോധികർ പെങ്കടുത്തു. റോയ് പി. തിയൊച്ചൻ, അംജിത്, കൗൺസിലർമാരായ കരോളിൻ പീറ്റർ, പ്രദീപ്, ഐ. ലത എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.