പള്ളിക്കര: നികുതി വെട്ടിച്ച് നിർമാണങ്ങളിൽ ഏർപ്പെട്ട ഇതര സംസ്ഥാന വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിൻെറ പരിശോധനയിൽ പിടികൂടി. 13 വാഹനങ്ങളിൽനിന്ന് 3,93,200 രൂപ ഈടാക്കി. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്തിനകത്ത് നിർമാണങ്ങൾക്ക് ഉപയോഗിച്ച എക്സ്കവേറ്റർ, െക്രയിൻ, ചരക്ക് വാഹനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയിൽ വൻ വെട്ടിപ്പാണ് വകുപ്പ് പിടികൂടിയത്. ഇതര സംസ്ഥാന വാഹനങ്ങൾ കൊണ്ടുവരുമ്പോൾ ഒരു മാസത്തിലധികം സംസ്ഥാനത്ത് ഉപയോഗിച്ചാൽ സംസ്ഥാന നികുതി ഒടുക്കണമെന്നാണ് നിയമം. എൻഫോഴ്സ്മൻെറ് ആർ.ഡി.ഒ അനന്തകൃഷ്ണൻെറ നേതൃത്വത്തിലുള്ള എട്ടോളം സ്ക്വാഡുകൾ അമ്പലമുകൾ, കരിമുകൾ മേഖലയിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.