പുതിയ 1750 പെട്രോള്‍ പമ്പുകള്‍: ഉത്തരവ്​ ഡിവിഷൻ ബെഞ്ച്​ ശരിവെച്ചു

കൊച്ചി: സംസ്ഥാനത്ത് പുതുതായി 1750 പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരായ ഹരജികൾ തള്ളിയ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച, എണ്ണക്കമ്പനികളുടെ നയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ചിൻെറ വിധിയിൽ അപാകതയില്ലെന്ന് നിരീക്ഷിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആൻഡ് ലീഗല്‍ സര്‍വിസ് സൊസൈറ്റിയും ചില പമ്പുടമകളും നല്‍കിയ അപ്പീൽ ഹരജികൾ തള്ളി. പുതിയ പമ്പുകള്‍ക്ക് സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ സിംഗിൾബെഞ്ചിനെ സമീപിച്ചത്. സംസ്ഥാനത്ത് നിലവില്‍ 2,200 പമ്പുകളുണ്ടെന്നും ഇനി ആവശ്യമില്ലെന്നുമായിരുന്നു ഇവരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.