കോലഞ്ചേരി: യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി കൊച്ചി ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഗ്രിഗോറ ിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സൻെററിൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലായിരുന്നു തെരഞ്ഞെടുപ്പ്. ജൂലൈ 31ന് നടന്ന സഭ സുന്നഹദോസിൽ ട്രസ്റ്റി സ്ഥാനത്തേക്ക് ഇദ്ദേഹത്തെയാണ് നിർദേശിച്ചത്. മറ്റാരും മത്സരരംഗത്ത് വരാതിരുന്നതിനെത്തുടർന്ന് തീരുമാനം അസോസിയേഷൻ ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. എബ്രഹാം മാർ േസവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്തു. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, പീറ്റർ കെ. ഏലിയാസ്, സി.കെ. ഷാജി ചുണ്ടയിൽ എന്നിവർ സംസാരിച്ചു. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ ഭക്തിപ്രമേയം അവതരിപ്പിച്ചു. കാതോലിക്ക ബാവ രാജിെവച്ചതിനെത്തുടർന്ന് മേയ് 25ന് സഭ മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസാണ് മൂന്ന് മാസത്തിനുള്ളിൽ അസോസിയേഷൻ ചേർന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. മുതിർന്ന മെത്രാപ്പോലീത്തമാരായ എബ്രഹാം മാർ േസവേറിയോസ്, തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരാണ് ഇതുവരെ സഭയുടെ ഭരണച്ചുമതല വഹിച്ചുവന്നിരുന്നത്. സഭയുടെ വിവിധ പള്ളികളിൽനിന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളാണ് അസോസിയേഷനിൽ പങ്കെടുത്തത്. പ്രഫ. ഷാജൻ കുര്യാക്കോസായിരുന്നു വരണാധികാരി. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിലെ സ്രാമ്പിക്കൽ പള്ളതിട്ടയിൽ വർഗീസ്-സാറാമ്മ ദമ്പതികളുടെ മകനാണ് ജോസഫ് മാർ ഗ്രിഗോറിയോസ്. 1994 ജനുവരി 16ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായ ഇദ്ദേഹം അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത, നിരണം ഭദ്രാസന മെത്രാപ്പോലീത്ത, സൺഡേ സ്കൂൾ അസോസിയേഷൻ പ്രസിഡൻറ്, സഭ എജുക്കേഷനൽ ട്രസ്റ്റ് മാനേജർ, സുന്നഹദോസ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.