മുൻഗണന റേഷൻ കാർഡുകാർക്ക്​ പച്ചരി ലഭിച്ചിട്ട് അഞ്ചുമാസം

മട്ടാഞ്ചേരി: സംസ്ഥാനത്ത് മുന്‍ഗണനവിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ചുമാസമായി റേഷൻ കടകളിൽനിന്ന് പച്ചരി ല ഭിക്കുന്നില്ല. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളതാണ് മുന്‍ഗണന വിഭാഗമെന്നിരിക്കേ കൂടുതല്‍ കാര്‍ഡ് ഉടമകള്‍ക്കും പച്ചരി ലഭിക്കാത്ത സാഹചര്യമാണുള്ളത്. കുറവ് കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗത്തിന് പച്ചരി ലഭിക്കുന്നുണ്ടെങ്കിലും പാവങ്ങള്‍ കൂടുതലായുള്ള വിഭാഗത്തിന് പച്ചരി ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത്തവണ ഓണത്തിനും ഈ വിഭാഗത്തിന് പച്ചരി ലഭിക്കാനിടയില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. എന്‍.പി.എസ്, എന്‍.പി.എന്‍.എസ് കാര്‍ഡുകള്‍ക്കാണ് ഇപ്പോള്‍ പച്ചരിയുള്ളത്. കൊച്ചി പ്രദേശത്ത് ഉപയോഗിക്കാത്ത മട്ട അരി കൂടുതലായി ഇറക്കുന്നതുമൂലം ഇത് റേഷന്‍ കടകളില്‍ ഇരുന്ന് നശിക്കുകയാണ്. എന്നാല്‍, മട്ട അരി ഉപയോഗിക്കുന്നയിടങ്ങളില്‍ ഇത് നല്‍കുന്നുമില്ല. പച്ചരി എടുക്കുന്നതില്‍ കരാറുകാരന്‍ മടി കാണിക്കുന്നതായും പരാതിയുണ്ട്. അങ്കമാലിയില്‍നിന്നാണ് പച്ചരി എടുക്കേണ്ടത്. ഇത് നഷ്ടമാണെന്ന നിലപാടാണത്രെ കരാറുകാരനുള്ളത്. പച്ചരി സ്റ്റോക്കുണ്ടെങ്കിലും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഇതുസംബന്ധിച്ച് ലിസ്റ്റ് അയക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.