കൊച്ചി: നട്ടെല്ല് സംബന്ധമായ അസുഖങ്ങളും ക്ഷതങ്ങളും ആധുനിക ശസ്ത്രക്രിയ രീതികളും ചര്‍ച്ച ചെയ്യുന്ന സ്‌പൈന്‍ സര ്‍ജറി വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം 'സ്‌പൈന്‍ -2019' വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ കൊച്ചി െല മെറിഡിയൻ ഹോട്ടലിൽ നടക്കും. ന്യൂറോ സ്പൈനല്‍ സര്‍ജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എന്‍.എസ്.എസ്.എ), കൊച്ചിന്‍ സ്‌പൈന്‍ സൊസൈറ്റിയുമാണ് സംഘാടകര്‍. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി വ്യാഴാഴ്ച അമൃത ഹോസ്പിറ്റലില്‍ എ.ഒ. സ്‌പൈന്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ശില്‍പശാല നടക്കും. റോബോട്ടിക് സ്‌പൈന്‍ സര്‍ജറിയില്‍ പരിശീലനം നല്‍കുന്ന രാജ്യത്തെ ആദ്യ ശാസ്ത്ര സമ്മേളനവും ഇതാണ്. ഇരുപതോളം അന്താരാഷ്ട്ര വിദഗ്ധരും 90 വിദഗ്ധ സ്‌പൈന്‍ സര്‍ജന്‍മാരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.