CBR+GUDA+തമിഴ്നാട്ടിലെ ചായക്കടക്കാരൻെറ മകൾ 'നാസ'യിലേക്ക് CBR+GUDA+തമിഴ്നാട്ടിലെ ചായക്കടക്കാരൻെറ മകൾ 'നാസ'യിലേക്ക് ചെന്നൈ: മധുരയിലെ ചായക്കടക്കാരൻെറ മകൾ അമേരിക്കയിലെ ബഹിരാകാശ ഗവേഷണകേന്ദ്രമായ 'നാസ' (നാഷനൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ)യിലേക്ക്. മധുര മഹാത്മ മോണ്ടിശ്ശേരി മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിനിയായ ജെ. ധാന്യ തസ്നീമാണ് ഇൗ അപൂർവ സന്ദർശനത്തിന് അർഹത നേടിയത്. മധുര കള്ളക്കുറിച്ചിയിൽ ചായക്കട നടത്തുന്ന ജാഫർ ഹുൈസനാണ് പിതാവ്. ബഹിരാകാശശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് 'ഗോ ഗുരു ഡോട്ട് കോം' നടത്തുന്ന പൊതുവിജ്ഞാനമത്സരത്തിലെ വിജയികൾക്കാണ് നാസ സന്ദർശിക്കാൻ അവസരമൊരുക്കുന്നത്. ഈ അധ്യയനവർഷത്തിൽ ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്നു വിദ്യാർഥികളിൽ ഒരാളാണ് ധാന്യ തസ്നീം. ആന്ധ്രയിലെ സായ്പൂജിത, മഹാരാഷ്ട്രയിലെ അഭിഷേക് ശർമ എന്നിവരാണ് മറ്റു രണ്ടുപേർ. മൂവരും ഒക്ടോബർ ആദ്യവാരത്തിലാണ് 'നാസ' സന്ദർശിക്കുക. ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും ഇവർക്ക് അവസരമുണ്ടാവും. ഫോേട്ടാ: nasa(ധാന്യ തസ്നിം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.